ചെന്നൈ: തമിഴ്നാട് തഞ്ചാവൂരിലെ കാളിമേട്ടിൽ രഥഘോഷയാത്രയ്ക്കിടെ ഷോക്കേറ്റ് പത്ത് പേർ മരിച്ചു. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. രഥത്തിൽ ഉണ്ടായിരുന്ന താഴികക്കുടവും അലങ്കാരങ്ങളും ഹൈ ടെൻഷൻ വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം.
അപകടത്തിൽ രഥം വലിച്ച സംഘത്തിലുണ്ടായിരുന്ന രണ്ട് കുട്ടികളടക്കം പത്തോളം പേർ മരിച്ചതായാണ് പ്രാഥമിക വിവരം. ഇതിൽ ഏഴുപേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പരുക്കേറ്റ അഞ്ചിലധികം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ അതിയായ ദുഃഖമുണ്ടെന്ന് അറിയിച്ച പ്രധാനമന്ത്രി മരിച്ചവരുടെ ഓരോരുത്തരുടെയും കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം വീതവും പരുക്കേറ്റവർക്ക് 50,000 രൂപവീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Also Read: ബലാത്സംഗ പരാതി നിഷേധിച്ച് വിജയ് ബാബു; ഇര താനാണെന്ന് ഫെയ്സ്ബുക്ക് ലൈവിൽ