മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ ഭീവണ്ടി പ്രദേശത്ത് തിങ്കളാഴ്ച പുലർച്ചെ മൂന്ന് നില കെട്ടിടം തകർന്നതിനെ തുടർന്ന് പത്ത് പേർ കൊല്ലപ്പെട്ടു. കെട്ടിടത്തിനകത്ത് 20 പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. കെട്ടിടം അപകടാവസ്ഥയിലാണെന്നും ഒഴിയണമെന്നും ആവശ്യപ്പെട്ട് ഭിവണ്ടി മുനിസിപ്പൽ കോർപ്പറേഷൻ രണ്ട് തവണ കെട്ടിടത്തിലെ താമസക്കാർക്ക് അറിയിപ്പ് നൽകിയിരുന്നു.

Read More: FinCEN Files: ഇന്ത്യക്കാരുടെ സംശയാസ്പദ ബാങ്ക് ഇടപാടുകള്‍ നിരീക്ഷിച്ച് അമേരിക്ക

ധർമ്മങ്കർ നാക്കയ്ക്കടുത്തുള്ള നാർപോളിയിലെ പട്ടേൽ കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്ന ഗിലാനി കെട്ടിടം പുലർച്ചെ 3.40 ഓടെ തകർന്നു വീഴുകയായിരുന്നു. അപകട സമയത്ത് താമസക്കാർ ഉറങ്ങുകയായിരുന്നു. സംഭവ സമയത്ത് 25 ഓളം കുടുംബങ്ങൾ കെട്ടിടത്തിൽ താമസിച്ചിരുന്നു. 20 ഓളം പേരെ നാട്ടുകാർ രക്ഷപ്പെടുത്തി.

ഈ കെട്ടിടത്തിന് കുറഞ്ഞത് 40 വർഷമെങ്കിലും പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. സംഭവത്തേ തുടര്‍ന്ന് ദേശീയ ദുരന്ത പ്രതികരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. അവശിഷ്ടങ്ങളിൽ നിന്ന് ഒരു കുട്ടിയെ വലിച്ചിഴച്ച് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read in English: Thane: 10 dead, 20 feared trap in Bhiwandi building collapse

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook