ബാങ്കോക്ക്:തായ്‌ലന്‍ഡിലെ വടക്കുകിഴക്കന്‍ പ്രവിശ്യയിലെ കുട്ടികളുടെ ഡേ കെയര്‍ സെന്ററിലുണ്ടായ കൂട്ട വെടിവയ്പ്പില്‍ 22 കുട്ടികളടക്കം 34 പേര്‍ കൊല്ലപ്പെട്ടതായി പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ പ്രതി വെടിവെപ്പിനെ തുടര്‍ന്ന് ജീവനൊടുക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വെടിവെയ്പില്‍ തോക്കുധാരി തന്റെ ഭാര്യയ്ക്കും കുട്ടിക്കും നേരെ നിറയൊഴിച്ച ശേഷം സ്വയം വെടിവെയ്ക്കുകയായിരന്നുവെന്ന് പൊലീസ് റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ഇയാളെ പൊലീസ് സേനയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
കൊല്ലപ്പെട്ടവരില്‍ രണ്ട് വയസ്സ് പ്രായമുള്ള കുട്ടികളും ഉണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. ആക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ 12 പേര്‍ക്ക് പരിക്കേറ്റു. നോങ്ബുവ ലാംഫു നഗരത്തിന്റെ മധ്യഭാഗത്ത് ഉച്ചയ്ക്ക് പുലര്‍ച്ചെയാണ് തോക്കുധാരി വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. ഉച്ചഭക്ഷണസമയത്താണ് ഇയാള്‍ ഡേകെയറല്‍ എത്തിയത് ആ സമയം മുപ്പതോളം കുട്ടികളാണ് കേന്ദ്രത്തിലുണ്ടായിരുന്നത്. എട്ട് മാസം ഗര്‍ഭിണിയായ അധ്യാപിക ഉള്‍പ്പെടെ നാലോ അഞ്ചോ ജീവനക്കാരെ ഇയാള്‍ ആദ്യം വെടിവെച്ചതായി ജില്ലാ ഉദ്യോഗസ്ഥന്‍ ജിദപ ബൂണ്‍സം പറഞ്ഞു. പ്രതിയെ മയക്കുമരുന്നുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് പൊലീസില്‍ നിന്ന് പുറത്താക്കിയതെന്ന് പൊലീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.