Latest News

തായ്‍ലന്‍ഡ് രാജാവിന് നേരെ കൗമാരക്കാരുടെ കളിത്തോക്ക് ആക്രമണം

മ്യൂണിച്ചിന് സമീപം ബൈസൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന അദ്ദേഹത്തെ രണ്ട് കൗമാരക്കാരാണ് ആക്രമിച്ചത്

മ്യൂണിച്ച്: തായ്‍ലന്‍ഡ് രാജാവിന് നേരെ കളിത്തോക്ക് ഉപയോഗിച്ച് ആക്രമണം. ജര്‍മ്മനിയില്‍ വെച്ചാണ് അദ്ദേഹത്തിന് നേരെ ആക്രമണം നടന്നത്. ജര്‍മ്മനിയിലെ വസതിയിലാണ് രാജാവായ മഹാ വജിരലോംകോണ്‍ ബോദീന്ദ്രദേബായവരങ്കൂണ്‍ താമസിക്കുന്നത്.

എന്നാല് രാജാവിന് പരുക്കുകളോന്നും ഇല്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് തോമസ് റൂഷര്‍ പറഞ്ഞു. ജൂണ്‍ 10നാണ് സംഭവം നടന്നത്. മ്യൂണിച്ചിന് സമീപം ബൈസൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന അദ്ദേഹത്തെ രണ്ട് കൗമാരക്കാരാണ് ആക്രമിച്ചത്. ഒരു പൂന്തോട്ടത്തില്‍വെച്ചാണ് 14ഉം 13ഉം വയസുളള കുട്ടികള്‍ രാജാവിന് നേരെ കളിത്തോക്ക് ഉപയോഗിച്ച് ആക്രമണം നടത്തിയത്.

പിന്നീട് കാറില്‍ കയറിയപ്പോഴും കുട്ടികള്‍ ആക്രമണം തുടര്‍ന്നതായും അദ്ദേഹത്തിന്റെ അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി. രണ്ട് കുട്ടികള്‍ക്കെതിരയും നടപടികളൊന്നും എടുത്തിട്ടില്ല. രാജാവ് പരാതികളൊന്നും തന്നെ കൊടുത്തിട്ടില്ലെങ്കിലും സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Thai king attacked with toy guns in germany no one hurt

Next Story
ട്രാന്‍സ്‌ജെൻഡര്‍ വിഭാഗത്തിന് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി വേണ്ട: കൽക്കി സുബ്രഹ്‌മണ്യംkalki subramaniam, transgender
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express