വാഷിങ്ടൺ: അമേരിക്കയിലെ തെക്കൻ ടെക്സസിൽ സ്ഥിതി ചെയ്യുന്ന ക്രിസ്തീയ ആരാധനാലയത്തിൽ നടന്ന വെടിവയ്പിൽ 27 പേർ കൊല്ലപ്പെട്ടു. വിൽസൺ കൗണ്ടിയിലെ സതർലാൻഡ് സ്പ്രിംഗ്സ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിയിലാണ് വെടിവയ്പുണ്ടായത്.
വെടിവയ്പിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം 11.30 ഓടെ പള്ളിയിലേക്കെത്തിയ തോക്കുധാരിയായ അജ്ഞാതൻ തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. പ്രാർത്ഥനാ സമയമായതിനാൽ പള്ളിയിൽ നല്ല തിരക്കുണ്ടായിരുന്നു. വെടിവയ്പിൽ 20 ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്.