/indian-express-malayalam/media/media_files/uploads/2023/08/manipur-1.jpg)
മണിപ്പൂരില്‍ സ്‌കൂളുകള്‍ തുറന്നപ്പോള്‍ അധ്യാപകരും കുട്ടികളും നേരിടുന്ന വെല്ലുവിളികള്‍ (Express photo by Sukrita Baruah)
ഇംഫാല്‍: മണിപ്പൂരില്‍ വംശീയ കലാപം ആരംഭിച്ച് മൂന്ന് മാസത്തിന് ശേഷം സ്‌കൂളുകള്‍ വീണ്ടും തുറന്ന് ഒരു മാസം കഴിഞ്ഞിട്ടും വിദ്യാര്‍ത്ഥികളുടെ അക്കാദമികവും വൈകാരികവുമായ ആവശ്യങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നതിന് ഉത്തരം തേടുകയാണ് അധ്യാപകര്‍. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം തിങ്കളാഴ്ച വരെ 15,207 കുട്ടികള്‍ സംസ്ഥാനത്താകെ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. ഇവരില്‍ 14,301 പേര്‍ സമീപത്തെ സ്‌കൂളുകളില്‍ ചേര്‍ന്നിട്ടുണ്ട്, എന്നാല്‍ കുട്ടികളുടെ പഠന കാര്യത്തില്‍ ഇതിലേറെ നിരവധി വെല്ലുവിളികള്‍ നേരിടുന്നതായാണ് റിപ്പോര്‍ട്ട്.
തിങ്കളാഴ്ച രാവിലെ ഇംഫാലിലെ ഉറിപോക്ക് ടോണ്ടന്‍സാന ആന്‍ഡ് തന്‍ബൂമാച്ച ഹൈസ്‌കൂളില്‍ ഹാജര്‍നില കുറവായിരുന്നു. അസം റൈഫിള്‍സിനെതിരെ മീരാ പൈബിസ് പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ വെളിച്ചത്തില്‍ പതിവിലും നേരത്തെ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് രാവിലെ 11 മണിയോടെ അധ്യാപകര്‍ കുട്ടികളെ കൂട്ടിക്കൊണ്ടുപോകാന്‍ രക്ഷിതാക്കളോട് നിര്‍ദേശിച്ചിരുന്നു.
അധ്യയന വര്‍ഷത്തില്‍ പ്ലാന്‍ എയും പ്ലാന്‍ ബിയും ഉണ്ടെന്ന് മണിപ്പൂര്‍ സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടര്‍ എല്‍ നന്ദകുമാര്‍ സിംഗ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. അധ്യാപനത്തിന്റെയും പഠനത്തിന്റെയും നഷ്ടം പരിഹരിക്കാന്‍ ശൈത്യകാല അവധി ദിനങ്ങള്‍ ഒഴിവാക്കാനാണ് പ്ലാന്‍ എ. അടുത്ത കുറച്ച് മാസങ്ങളില്‍ ഞങ്ങള്‍ക്ക് പതിവായി സ്‌കൂള്‍ തുറക്കാന്‍ കഴിയാതെ വന്നാല്‍, ഞങ്ങള്‍ വര്‍ഷത്തിലെ സിലബസ് 30% കുറയ്ക്കുകയും പ്രധാന ആശയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും,'' അദ്ദേഹം പ്ലാന്‍ ബി വിശദീകരിച്ചു.
കുടിയിറക്കപ്പെട്ട കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്നതിലും അവര്‍ക്ക് പുസ്തകങ്ങളും യൂണിഫോമുകളും നല്‍കുന്നതിലും വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, അധ്യാപകര്‍ക്ക് അവരുടെ മാനസികാഘാതം പരിഹരിക്കാനുള്ള അധിക ചുമതലയുണ്ട്.
സംസ്ഥാനത്തെ ഉരിപൊക്ക് സ്‌കൂളിലെ 344 വിദ്യാര്‍ത്ഥികളില്‍ 127 പേരും സമീപത്തെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നുള്ളവരാണ്, അതില്‍ ആയിരത്തോളം പേര്‍ കുടിയിറക്കപ്പെട്ടവരാണ്. എട്ടാം ക്ലാസില്‍ 37 കുട്ടികളില്‍ 11 പേര്‍ മാത്രമാണ് തിങ്കളാഴ്ച ഹാജരായത്. ഇതില്‍ ഏഴുപേര്‍ ക്യാമ്പിലെ താമസക്കാരാണ്. കാങ്പോക്പിയിലെ മോട്ട്ബംഗ് ഗ്രാമത്തില്‍ നിന്ന് കുടിയിറക്കപ്പെട്ട പതിനാലുകാരിയായ മാലെന്‍ഗാന്‍ബി അവരില്‍ ഒരാളാണ്.
താന്‍ എപ്പോഴും പുതിയ സ്‌കൂള്‍ യൂണിഫോം ഉപയോഗിക്കുന്നുവെന്ന് ഈ പെണ്‍കുട്ടി പറഞ്ഞു. കാങ്പോപിയിലെ മാലെന്‍ഗാന്‍ബിടെ പഴയ സ്‌കൂളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ട്രാക്ക് പാന്റ് ധരിച്ചിരുന്നു. കുക്കി-സോമി കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ഭൂരിഭാഗം ആളുകളും ഉള്ള ഒരു സ്ഥലത്ത് വളര്‍ന്ന് അവിടെ സ്‌കൂളില്‍ പോയതുകൊണ്ട് തന്നെ മാലെന്‍ഗാന്‍ബി സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന നിരവധി കാര്യങ്ങളില്‍ ഒന്ന് മാത്രമാണിത്. കൂടുതല്‍ വായിക്കാന്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.