scorecardresearch

ഹോം ഐസൊലേഷൻ കഴിഞ്ഞാൽ കോവിഡ് പരിശോധന വേണ്ട; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍

നേരിയ രോഗലക്ഷണങ്ങൾ ഉള്ളവർക്ക് വീട്ടിൽ കഴിയാനുള്ള സൗകര്യങ്ങള്‍ ഉണ്ടെങ്കിൽ അവിടെ സ്വയം നിരീക്ഷണത്തിലാകാം

നേരിയ രോഗലക്ഷണങ്ങൾ ഉള്ളവർക്ക് വീട്ടിൽ കഴിയാനുള്ള സൗകര്യങ്ങള്‍ ഉണ്ടെങ്കിൽ അവിടെ സ്വയം നിരീക്ഷണത്തിലാകാം

author-image
WebDesk
New Update
Coronavirus, കൊറോണ വൈറസ്, Covid-19, കോവിഡ്-19 coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, ppe, ventilator, പിപിഇ, വെന്റിലേറ്റർ, PM, Prime Minister, PM Modi, Modi, Narendra Modi, പ്രധാനമന്ത്രി, പ്രധാനമന്ത്രി മോഡി, മോഡി, നരേന്ദ്ര മോഡി. Thablighi, തബ്ലീഗ്, Jamaat, ജമാഅത്ത്, Nizamuddin,നിസാമുദ്ദീൻ, MOH, Health Ministry, ആരോഗ്യ മന്ത്രാലയം, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona kerala live updates, covid 19 live updates, corona kerala live, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍,Covid Kasrgod, കാസർകോഡ് കോവിഡ്,coronavirus update,coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: ഡോക്ടറുടെ നിർദേശ പ്രകാരം വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവരുടെ ഐസൊലേഷൻ ദിവസങ്ങൾ അവസാനിച്ചാൽ പരിശോധനയുടെ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരുടെ ഹോം ക്വാറന്റൈന്‍ 17 ദിവസത്തിനു ശേഷമായിരിക്കും അവസാനിക്കുക. ഐസൊലേഷനില്‍ കഴിയുന്ന ആള്‍ക്ക് 10 ദിവസമായി പനിയില്ലെന്നും ഉറപ്പുവരുത്തണം. ഹോം ഐസൊലേഷന്‍ കാലഘട്ടം കഴിഞ്ഞാല്‍ വീണ്ടും രോഗപരിശോധന നടത്തേണ്ടതില്ലെന്നും നിര്‍ദേശത്തിലുണ്ട്. ഞായറാഴ്ചയാണ്

പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തുവിട്ടത്.

Advertisment

നേരത്തെ, എപ്രിൽ 27ന് പുറത്തിറക്കിയ മാർഗനിർദേശ പ്രകാരം, രോഗിക്ക് ലക്ഷണങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയാലേ ഹോം ഐസൊലേഷൻ അവസാനിപ്പിക്കാവൂ എന്നായിരുന്നു.

Read More: 'സൗജന്യ സര്‍വീസ് എന്ന് ഇന്ത്യ തെറ്റിദ്ധരിപ്പിച്ചു'; ഖത്തർ എയർ ഇന്ത്യക്ക് അനുമതി നിഷേധിക്കാൻ കാരണം

Advertisment

നിലവിൽ നേരിയ രോഗലക്ഷണങ്ങൾ ഉള്ളവർക്ക് വീട്ടിൽ കഴിയാനുള്ള സൗകര്യങ്ങള്‍ ഉണ്ടെങ്കിൽ അവിടെ സ്വയം നിരീക്ഷണത്തിലാകാം. ഐസൊലേഷനിലുള്ള ആള്‍ക്ക് സഹായത്തിനായി 24 മണിക്കൂറും ഒരാള്‍ ഉണ്ടായിരിക്കണം. സഹായിയും ആരോഗ്യപ്രവർത്തകരും തമ്മില്‍ വിവരങ്ങള്‍ കൈമാറണം. ഇത് ഐസൊലേഷന്‍ കഴിയുന്ന മുഴുവന്‍ കാലയളവിലും പാലിക്കണം.

സഹായിയും സമ്പര്‍ക്കത്തില്‍ വരുന്നവരും ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഹൈഡ്രോക്‌സിക്ലോറോക്വീന്‍ ഉപയോഗിക്കണം. ഇതിന് പുറമേ ഇവര്‍ ആരോഗ്യ സേതു ആപ് ഫോണില്‍ നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്യണം. രോഗിയുടെ ആരോഗ്യ സ്ഥിതി ജില്ലാ സര്‍വയലന്‍സ് ഓഫിസറെ അറിയിക്കണം. ഐസൊലേഷനിലുള്ള ആള്‍ ഏതെങ്കിലും തരത്തിലുള്ള ശ്വാസതടസ്സമോ ആരോഗ്യപ്രശ്‌നങ്ങളോ കാണിച്ചാല്‍ ഉടന്‍ തന്നെ വൈദ്യ സഹായം തേടണം. രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ കഴിഞ്ഞ ആഴ്ച ആദ്യം മന്ത്രാലയം പരിഷ്കരിച്ചിരുന്നു.

നിലവിലെ കണക്കുകൾ പ്രകാരം, ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള 80 ശതമാനം കേസുകളിലും നേരിയ വൈറസ് ബാധയാണുള്ളത്. ശേഷിക്കുന്ന 20 ശതമാനം പേർക്ക് മാത്രമേ ആശുപത്രിയിൽ പ്രവേശനം ആവശ്യമായിട്ടുള്ളൂ. ഇതിൽ തന്നെ അഞ്ച് ശതമാനം പേർക്കേ ഐസിയു പരിചരണം ആവശ്യമായി വരുന്നുള്ളൂ.

Read in English: Test not required to end home isolation: Health ministry revises guidelines

Corona Virus Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: