ലക്നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനേയും ബിഎസ്പി-എസ്പി സഖ്യത്തേയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അംരോഹയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കാലങ്ങളില്‍ ഇത്തരം പാര്‍ട്ടികള്‍ ഭീകരരോട് മൃദു സമീപനം സ്വീകരിച്ചത് ഭീകര പ്രവര്‍ത്തനത്തിന് ബലം നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു.

‘അത് ഭീകരരെ സഹായിക്കുക മാത്രമല്ല ചെയ്തത്. നിങ്ങളുടെ ജീവന്‍ വരെ അപകടത്തിലാക്കി. എസ്പിയും ബിഎസ്പിയും ഭീകരവാദികളെ വെറുതെ വിടുകയും ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജ്യത്ത് സമാധാനം പുലരുന്നുണ്ട്. കാരണം എന്തെങ്കിലും ചെയ്താല്‍ അവരെ മോദി ഒരു പാഠം പഠിപ്പിക്കുമെന്ന് ഭീകരര്‍ക്ക് നന്നായി അറിയാം. ഭീകരാക്രമണം നടത്തിയാല്‍ ഞാന്‍ മിണ്ടാതിരിക്കണോ? ഭീകരരുടെ മണ്ണില്‍ ഇന്ത്യ കടന്നാക്രമണം നടത്തിയപ്പോള്‍ ചിലര്‍ കരയുകയാണ്,’ മോദി പറഞ്ഞു.

‘കോണ്‍ഗ്രസ് ഒരു കുടുംബത്തിന് മാത്രമാണ് പ്രാധാന്യം നല്‍കുന്നത്. മുമ്പ് ബി.ആര്‍.അംബേദ്കറിനെ തോല്‍പ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്തു. ഇപ്പോള്‍ വോട്ടിന് വേണ്ടി അംബേദ്കറെ കൂട്ടുപിടിക്കുകയാണ്. വോട്ട് നേടാന്‍ വേണ്ടി എന്തും ചെയ്യുന്ന അവസ്ഥയിലേക്കാണ് കോണ്‍ഗ്രസ് നീങ്ങുന്നത്. ദലിത് നേതാക്കളെ അവഗണിക്കുന്ന കോണ്‍ഗ്രസ് എങ്ങനെയാണ് പിന്നോക്ക സമുദായക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക,’ മോദി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook