ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ പൊലീസ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം. ആക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്. നാളെ കേന്ദ്ര ആഭ്യന്ത്ര മന്ത്രി രാജ്നാഥ് സിങ് സന്ദർശനം നിശ്ചയിക്കപ്പെട്ടിരുന്ന സ്ഥലത്തിന് സമീപത്തായാണ് ആക്രമണം നടന്നത്.

രാജ്നാഥ് സിങ്ങിന്റെ പ്രസംഗം നിശ്ചയിച്ചിരുന്ന വേദിയുടെ 500 യാർഡ് അകലെയായാണ് തീവ്രവാദികളുടെ ആക്രമണം നടന്നത്. ഒരു ബസ് സ്റ്റാന്റിന് സമീപത്ത് വച്ചാണ് ആക്രമണം നേരിട്ടതെന്ന് വാർത്ത ഏജൻസിയായ എഎൻഐ ട്വിറ്ററിൽ പുറത്തുവിട്ട വിവരങ്ങളിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ