ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ട് മുസ്ലീം പള്ളികളില്‍ ഭീകരവാദി നടത്തിയ വെടിവയ്പില്‍ മരിച്ചവരില്‍ ഒരു മലയാളി യുവതിയും. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സി അലി ബാവ കരിപ്പാക്കുളം (25) ആണ് മരിച്ചത്.

വെള്ളിയാഴ്ചയുണ്ടായ വെടിവയ്പില്‍ ആന്‍സിയുടെ കാലിന് പരിക്കേറ്റിരുന്നു. ഇന്ന് വൈകുന്നേരമാണ് യുവതി മരിച്ച വിവരം പുറത്തുവന്നത്. ന്യൂസിലാന്‍ഡ് കാര്‍ഷിക സര്‍വകലാശാലയിലെ എം.ടെക് വിദ്യാര്‍ത്ഥിയാണ്. സംഭവ സമയത്ത് ഭര്‍ത്താവ് നാസറും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍, നാസര്‍ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഇരുവരും ഒരു വര്‍ഷം മുന്‍പാണ് ന്യൂസിലാന്‍ഡിലെത്തിയത്. ന്യൂസിലാന്‍ഡിലുണ്ടായ വെടിയവയ്പില്‍ 49 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരാണ്.

Read More: ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത് ഹിജാബ് ധരിച്ച്

പ്രതിയായ ബ്രണ്ടന്‍ ഹാരിസണ്‍ ടാറന്റിനെ കോടതിയില്‍ ഹാജരാക്കി. 49 പേരാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ഏപ്രില്‍ 5 വരെ പ്രതിയെ റിമാന്റ് ചെയ്തു. വാദം കേള്‍ക്കുന്നതിനിടെ മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ ചിത്രം പകര്‍ത്തുമ്പോള്‍ അക്രമി പല്ലിളിച്ച് കാണിച്ച് ചിരിക്കുകയായിരുന്നു. കൂടാതെ വെളളക്കാരുടെ അധികാരമുദ്ര കൈ കൊണ്ട് കാണിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

മേല്‍ചുണ്ട് മുറിഞ്ഞ രീതിയില്‍ കാണപ്പെട്ട പ്രതി വാദത്തിനിടെ ഒരക്ഷരം മിണ്ടാതെ മാധ്യമപ്രവര്‍ത്തകരെ നോക്കി നിന്നു. നേരത്തെ ഒരാളെ കൊലപാതകം ചെയ്ത പ്രതി കൂടിയാണ് ബ്രണ്ടന്‍. എന്നാല്‍ കൊല്ലപ്പെട്ടയാളുടെ പേര് പറയാന്‍ ജഡ്ജി തയ്യാറായില്ല. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ മാനസികാവസ്ഥ കണക്കിലെടുത്താണ് ഈ അവസരത്തില്‍ പേര് പറയാത്തതെന്ന് ജഡ്ജി വ്യക്തമാക്കി.

ALso: കോടതി മുറിയില്‍ ക്യാമറകളെ പല്ലിളിച്ചു കാട്ടി ചിരിച്ച് മുസ്‌ലിം പളളികളില്‍ വെടിയ്‌പ് നടത്തിയ അക്രമി

ന്യൂസിലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ അക്രമമാണ് കഴിഞ്ഞ ദിവസം നടന്നത്. വെടിവയ്പില്‍ രണ്ട് ഇന്ത്യക്കാരും കൊല്ലപ്പെട്ടു. ഒന്‍പത് ഇന്ത്യക്കാരെ കാണാതായതായി ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി അറിയിച്ചു. ആക്രമണത്തില്‍ 49 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook