ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ സുന്ദര്‍ബനിയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മലയാളിയടക്കം രണ്ട് സൈനികര്‍ മരിച്ചു.
കോഴിക്കോട് ചേമഞ്ചേരി സ്വദേശി നായിക് സുബേദാർ എം ശ്രീജിത്ത്, ആന്ധ്രാപ്രദേശ് സ്വദേശി ശിപായി എം ജസ്വന്ത് റെഡ്ഡി എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് നിയന്ത്രണ രേഖയ്ക്കു സമീപം സുന്ദര്‍ബനിയില്‍ ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനിടെയാണ് ഏറ്റുമുട്ടല്‍. രണ്ട് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രണ്ട് ഭീകരരെ സൈന്യം വധിച്ചു.
Also Read: കോവിഡ് കേസുകൾ കുറയുന്ന ദേശീയ ട്രെൻഡ്; ‘ഒപ്പം നിൽക്കാതെ’ കേരളം