ഒട്ടാവ: കാനഡയില്‍ വ്യത്യസ്ത ആക്രമണങ്ങളില്‍ അഞ്ച് പേര്‍ക്ക് പരുക്ക്. എഡ്മണ്ടന്‍ സിറ്റിയില്‍ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന് നേരെയാണ് ആദ്യ ആക്രമണമുണ്ടായത്. കാറില്‍ എത്തിയ ആള്‍ ഉദ്യോഗസ്ഥന് നേരെ കത്തി വിശുകയായിരുന്നു. പോലീസുകാരന് പരുക്കേറ്റു. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
കാനഡ എഡ്മണ്ടന്‍ സിറ്റിയിലെ സ്റ്റേഡിയത്തിൽ കനേഡിയന്‍ ഫുട്ബോള്‍ ലീഗ് മത്സരത്തിനിടെയാണു പൊലീസുകാരനെ ആക്രമിച്ചത്. സ്റ്റേഡിയത്തിനു പുറത്ത് അമിതവേഗത്തില്‍ എത്തിയ കാറില്‍നിന്നും ഒരാള്‍ പൊലീസുകാരനു നേരെ കത്തി വീശുകയായിരുന്നു. പരുക്കേറ്റ പൊലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയയാൾ കാറിൽ രക്ഷപ്പെട്ടു.
ഇതേസമയം, ആല്‍ബെര്‍ട്ട മേഖലയില്‍ കാല്‍ നടയാത്രക്കാര്‍ക്കു നേരെ വാന്‍ ഇടിച്ചു കയറ്റിയ ആക്രമണവുമുണ്ടായി. ഈ സംഭവത്തിൽ നാലു പേര്‍ക്കു പരുക്കേറ്റു. വാന്‍ ഡ്രൈവറെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. കാറില്‍ നിന്നും ഐഎസിന്റെ പതാക ലഭിച്ചതായും ഭീകരാക്രമണമെന്ന നിലയ്ക്ക് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.