scorecardresearch

തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം ലഭ്യമാക്കിയെന്ന കേസ്; യാസിൻ മാലിക്കിന് ജീവപര്യന്തം തടവ്

മാലിക്കിന് വധശിക്ഷ നൽകണമെന്ന് എൻഐഎ പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടപ്പോൾ കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജീവപര്യന്തം തടവ് നൽകണമെന്ന് ആവശ്യപ്പെട്ടു

murder case, Palakkad, Crime news

vന്യൂഡൽഹി: കശ്മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2016-17 കാലത്ത് കശ്മീർ താഴ്വരയിലുണ്ടായ തീവ്രവാദ-വിഘടന വാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം ലഭ്യമാക്കിയെന്നതാണ് കേസ്.

കനത്ത സുരക്ഷയ്‌ക്കിടയിൽ അഡീഷണൽ സെഷൻസ് ജഡ്ജി പർവീൺ സിങ്ങിന്റെ മുമ്പാകെ ഹാജരാക്കിയ മാലിക്കിന് 10 ലക്ഷം രൂപ പിഴയും കൂടാതെ ജീവപര്യന്തം തടവും വിധിച്ചു. ശിക്ഷ സംബന്ധിച്ച വിശദമായ ഉത്തരവിനായി കാത്തിരിക്കുകയാണ്.

മാലിക്കിന് വധശിക്ഷ നൽകണമെന്ന് എൻഐഎ പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടപ്പോൾ കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജീവപര്യന്തം തടവ് നൽകണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു.

മെയ് 10 ന്, കർശനമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളും മാലിക് സമ്മതിച്ചിരുന്നു.

ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ (ജെകെഎൽഎഫ്) തലവനായ മാലിക്ക് 2016ൽ അക്രമാസക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതായി എൻഐഎ ആരോപിച്ചു.

മാലിക്കിന്റെ വീട്ടിൽ റെയ്ഡ് നടത്തിയെന്നും ഹിസ്ബുൾ മുജാഹിദ്ദീൻ ലെറ്റർഹെഡിന്റെ പകർപ്പ് കണ്ടെത്തിയെന്നും ഏജൻസി കോടതിയെ അറിയിച്ചിരുന്നു. വിവിധ ഭീകര സംഘടനകൾ ഒപ്പിട്ട ലെറ്റർഹെഡിൽ താഴ്‌വരയിലെ ഫുട്ബോൾ ടൂർണമെന്റുകളെ പിന്തുണയ്ക്കുന്ന ആളുകളോട് കളിയുടെ സംഘാടനത്തിൽ നിന്ന് സ്വയം ഒഴിഞ്ഞുമാറാനും സ്വാതന്ത്ര്യ സമരത്തോട് കൂറ് കാണിക്കാനും മുന്നറിയിപ്പ് നൽകിയതായി ഏജൻസി പറഞ്ഞു.

ഷബീർ ഷാ, യാസിൻ മാലിക്, റാഷിദ് എഞ്ചിനീയർ, അൽത്താഫ് ഫന്തൂഷ്, മസ്രത്ത്, ഹുറിയത്ത്/ജോയിന്റ് റെസിസ്റ്റൻസ് ലീഡർഷിപ്പ് (ജെആർഎൽ) എന്നിവർക്കെതിരാണ് പ്രഥമദൃഷ്ട്യാ കുറ്റം ചുമത്തിയതെന്ന് മാർച്ചിൽ കോടതി പറഞ്ഞിരുന്നു. തീവ്രവാദ ഫണ്ടുകൾ നേരിട്ട് സ്വീകരിക്കുന്നവരെന്നും കോടതി പറഞ്ഞിരുന്നു.

പ്രഥമദൃഷ്ട്യാ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിന്റെ ഫലമായി വലിയ തോതിലുള്ള പ്രതിഷേധങ്ങളും അക്രമത്തിലും തീവെപ്പും താഴ്‌വരയിൽ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

“സ്വാതന്ത്ര്യസമരം” എന്ന പേരിൽ ജമ്മു കശ്മീരിൽ തീവ്രവാദവും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിനായി ലോകമെമ്പാടും വിപുലമായ ഘടനയും സംവിധാനവും മാലിക് സ്ഥാപിച്ചിട്ടുണ്ടെന്നും കോടതി പറയുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Terror funding case nia death penalty yasin malik verdict