ഭീകരവാദ ക്യാമ്പുകള്‍; ഇന്ത്യ നല്‍കിയ തെളിവുകള്‍ തള്ളി പാക്കിസ്ഥാൻ

ഇന്ത്യ ചൂണ്ടിക്കാണിച്ച 22 പ്രദേശങ്ങളില്‍ പരിശോധന നടത്തിയെന്നും അവിടെയൊന്നും ഭീകരവാദ ക്യാമ്പുകള്‍ കണ്ടെത്തിയില്ലെന്നും പാക്കിസ്ഥാൻ

india, ഇന്ത്യ, pakistan, പാക്കിസ്ഥാൻ, ie malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ തെളിവുകളെ തള്ളി പാക്കിസ്ഥാന്‍. ഇന്ത്യ നല്‍കിയ പ്രാഥമിക തെളിവുകളെ പാക്കിസ്ഥാന്‍ നിഷേധിച്ചു. ഇന്ത്യ ചൂണ്ടിക്കാണിച്ച 22 പ്രദേശങ്ങളില്‍ പരിശോധന നടത്തിയെന്നും അവിടെയൊന്നും ഭീകരവാദ ക്യാമ്പുകള്‍ കണ്ടെത്തിയില്ലെന്നും പാക്കിസ്ഥാന്‍ പറയുന്നു. അഭ്യര്‍ത്ഥിക്കുകയാണെങ്കില്‍ ഇവിടം സന്ദര്‍ശിക്കാന്‍ ഇന്ത്യയ്ക്ക് അനുമതി നല്‍കുമെന്നും പാക്കിസ്ഥാന്‍ മറുപടി നല്‍കിയിട്ടുണ്ട്.

ഇന്ത്യ നല്‍കിയ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 54 പേരെ ചോദ്യം ചെയ്‌തെങ്കിലും ഇവരുടെ ഭീകരവാദ ബന്ധം തെളിയിക്കാനുള്ള തെളിവുകള്‍ കണ്ടെത്താനായില്ലെന്നും പാക്കിസ്ഥാൻ പറയുന്നു. പുതിയ തെളിവുകള്‍ ഇന്ത്യ നല്‍കുകയാണെങ്കില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് പാക്കിസ്ഥാൻ നല്‍കിയ മറുപടിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണര്‍ക്ക് പാക് വിദേശകാര്യ സെക്രട്ടറി വിവരങ്ങള്‍ കൈമാറിയത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Terror camps pakistan india report

Next Story
പ്രിയങ്ക അതിസുന്ദരി, എന്റെ സിനിമയില്‍ റോള്‍ നല്‍കുമായിരുന്നു; അധിക്ഷേപവുമായി ഷിയാ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍Priyanka Gandhi, പ്രിയങ്ക ഗാന്ധി, congress, കോൺഗ്രസ്, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com