ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് സൈനികര്‍ക്ക് നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സംഭവ സ്ഥലത്തേക്കു പുറപ്പെട്ടു.

ആക്രമണത്തില്‍ കശ്മീര്‍ മന്ത്രി നയീം അക്തര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മന്ത്രിയുടെ അകമ്പടി വാഹനത്തിന് നേരെ ഭീകരര്‍ ഗ്രനേഡ് വലിച്ചെറിയുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ