ശ്രീ​ന​ഗ​ർ: കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ൽ ഭീ​ക​ര​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു. ക്യാ​പ്റ്റ​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. ഏ​റ്റു​മു​ട്ട​ലി​നൊ​ടു​വി​ൽ മൂ​ന്നു ഹിസ്ബുൾ ഭീ​ക​ര​രെ സൈ​ന്യം പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

ഭീ​ക​ര സാ​ന്നി​ധ്യ​ത്തെ തു​ട​ർ​ന്നു സൈ​ന​പോ​റ മേ​ഖ​ല​യി​ലെ അ​വ്നീ​റ ഗ്രാ​മ​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ക്കു​ക ആ‍​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​നി​ടെ​യാ​ണ് സൈ​നി​ക​ർ വീ​ര​മൃ​ത്യു വ​രി​ച്ച​ത്. മേ​ഖ​ല​യി​ൽ ഏറ്റുമുട്ടൽ തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ