ശ്രീ​ന​ഗ​ർ: വ​ട​ക്ക​ൻ കഷ്മീരി​ലെ ബ​ന്ദി​പ്പോ​ര ജി​ല്ല​യി​ൽ സി​ആ​ർ​പി​എ​ഫ് ക്യാ​ന്പി​നു​നേ​രെ ഭീ​ക​രാ​ക്ര​മ​ണം.​ ബ​ന്ദി​പ്പോ​ര​യി​ലെ സു​ന്പാ​ൽ മേ​ഖ​ല​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 4.30 ഓ​ടെ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. നാ​ല് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു.

ക്യാമ്പിന് നേര്‍ക്ക് തുടര്‍ച്ചയായി തീവ്രവാദികള്‍ വെടിവെയ്പ് നടത്തി. ചാവേര്‍ ആക്രമണത്തിന് തയാറായി എത്തിയ നാല് തീവ്രവാദികളേയും സൈന്യം വധിച്ചു. സി​ആ​ർ​പി​എ​ഫ് 45-ാം ബ​റ്റാ​ലി​യ​ൻ ക്യാ​ന്പി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പോ​രാ​ട്ടം പ​ത്തു മി​നി​റ്റോ​ളം നീ​ണ്ടു എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook