/indian-express-malayalam/media/media_files/uploads/2017/06/outcrpf.jpg)
ശ്രീനഗർ: വടക്കൻ കഷ്മീരിലെ ബന്ദിപ്പോര ജില്ലയിൽ സിആർപിഎഫ് ക്യാന്പിനുനേരെ ഭീകരാക്രമണം. ബന്ദിപ്പോരയിലെ സുന്പാൽ മേഖലയിലാണ് തിങ്കളാഴ്ച പുലർച്ചെ 4.30 ഓടെ ഏറ്റുമുട്ടലുണ്ടായത്. നാല് ഭീകരരെ സൈന്യം വധിച്ചു.
#WATCH Four terrorists killed as they attack 45 Bn CRPF camp at Sumbal in Bandipora district of J&K (visuals deferred by unspecified time) pic.twitter.com/crnIB2BeuM
— ANI (@ANI_news) June 5, 2017
ക്യാമ്പിന് നേര്‍ക്ക് തുടര്‍ച്ചയായി തീവ്രവാദികള്‍ വെടിവെയ്പ് നടത്തി. ചാവേര്‍ ആക്രമണത്തിന് തയാറായി എത്തിയ നാല് തീവ്രവാദികളേയും സൈന്യം വധിച്ചു. സിആർപിഎഫ് 45-ാം ബറ്റാലിയൻ ക്യാന്പിലാണ് ആക്രമണമുണ്ടായത്. പോരാട്ടം പത്തു മിനിറ്റോളം നീണ്ടു എന്നാണ് റിപ്പോർട്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.