കേപ്ടൗൺ: സൗത്ത് ആഫ്രിക്കയിലെ ബ്രിട്ടീഷ് വൈൾഡ്‍ലൈഫ് പാർക്കിൽ വൃദ്ധനെ സിംഹം ആക്രമിച്ചു. മൃഗശാലയുടെ ഉടമ കൂടിയായ മിക്കേ ഹോഡ്ഗെ (67) ആണ് സിംഹത്തിന്റെ ആക്രമണത്തിന് ഇരയായത്. ഹോഡ്ഗെയെ സിംഹം ആക്രമിക്കുന്നതിന്റെ ഭയാനക ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സിംഹക്കൂട്ടിൽ കയറിയ ഹോഡ്ഗെ പുറത്തിറങ്ങുന്നതിനു മുൻപേ സിംഹം ഓടി അടുത്തേക്കെത്തി. ഹോഡ്ഗെയെ കടിച്ചു വലിച്ചിഴച്ചു കൊണ്ടുപോയി. വിനോദ സഞ്ചാരികൾ നോക്കിനിൽക്കേയായിരുന്നു സംഭവം. സഞ്ചാരികൾ അലറി വിളിച്ചതോടെ മൃഗശാല ജീവനക്കാർ ഓടിയെത്തുകയും വെടിവയ്ക്കുകയും ചെയ്തു. വെടിയൊച്ച കേട്ട സിംഹം ഹോഡ്ഗെയെ ഉപേക്ഷിച്ച് പോയി.

ഗുരുതരമായി പരുക്കേറ്റ ഹോഡ്ഗെയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്. 2010 ലാണ് ബ്രിട്ടീഷുകാരനായ ഹോഡ്ഗെയും ഭാര്യ ക്രിസിയും ചേർന്ന് മൃഗശാല തുടങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ