Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

ക്ഷേത്ര ചടങ്ങിനായി തയ്യാറാക്കിയ പന്തല്‍ തകര്‍ന്നുവീണ് 14 മരണം

പന്തൽ തകർന്നുവീണുണ്ടായ അപകടത്തിൽ അമ്പതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്

ജയ്പൂര്‍: രാജസ്ഥാനിലെ ബാര്‍മറില്‍ കൂറ്റന്‍ പന്തല്‍ തകര്‍ന്നുവീണ് 14 മരണം. അമ്പതോളം പേര്‍ക്ക് പരുക്കേറ്റതായും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്കേറ്റവരുടെ ചികിത്സയ്ക്കായി എല്ലാ സഹായങ്ങളും നല്‍കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അറിയിച്ചു.

Read Also: കാലവർഷം കനക്കുന്നു; കേരളത്തിൽ പലയിടത്തും ശക്തമായ മഴ

ബാര്‍മറിലെ ജസോല്‍ ഏരിയയിലാണ് സംഭവം നടക്കുന്നത്. രാം കഥ എന്ന ക്ഷേത്ര പരിപാടിക്കായാണ് കൂറ്റന്‍ പന്തല്‍ തയ്യാറാക്കിയത്. ഈ പന്തലാണ് തകര്‍ന്നുവീണത്. ശക്തമായ കാറ്റിനെ തുടര്‍ന്നാണ് പന്തല്‍ നിലംപതിച്ചത്. പന്തലിനു താഴെ ഇരിക്കുന്നവരാണ് അപകടത്തില്‍ പെട്ടത്.

പന്തല്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിനൊപ്പം നില്‍ക്കുന്നതായും പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അപകടത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മരിച്ചവരുടെ ആത്മാക്കള്‍ക്കായി പ്രാര്‍ഥിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Tent collapsed in rajastan 14 dead 50 sustained injuries

Next Story
ഗാന്ധി കുടുംബത്തിലെ അംഗമല്ലാത്തവര്‍ക്കും കോണ്‍ഗ്രസ് അധ്യക്ഷനാകാം: മണി ശങ്കര്‍ അയ്യര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com