ഹൈദരാബാദ്: തെലുങ്ക് നടി അന്നപൂർണയുടെ മകൾ ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ വീട്ടിൽ ഇന്നലെ രാവിലെയാണ് കീർത്തിയെ (35) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

വീട്ടിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കീർത്തിയുടെ മൃതദേഹം കണ്ടെത്തിയത്. ആരോഗ്യ പ്രശ്നങ്ങൾ കാരണാണ് കീർത്തി ആത്മഹത്യ ചെയ്തതെന്നാണ് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്. മൂന്നു വർഷം മുൻപായിരുന്നു കീർത്തിയുടെ വിവാഹം. ഒരു കുട്ടിയുണ്ട്.

കീർത്തിയുടെ അമ്മ അന്നപൂർണ തെലുങ്കിലെ പ്രശസ്ത നടിയാണ്. സ്വർഗ്ഗം നരകം എന്ന ഹിറ്റ് തെലുങ്ക് ചിത്രത്തിൽ മോഹൻ ബാബുവിന്റെ നായികയായിട്ടായിരുന്നു അന്നപൂർണയുടെ തുടക്കം. 100 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook