Telugu actor Jaya Prakash Reddy passed away: തെലുങ്ക് നടൻ ജയ പ്രകാശ് റെഡ്ഡി അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലെ നടന്റെ സ്വകാര്യ വസതിയിൽ ആയിരുന്നു അന്ത്യം. രാധയാണ് ഭാര്യ, മക്കൾ നിരഞ്ജ്, ദുഷ്യന്ത്.

തന്റെ നാൽപ്പതാം വയസ്സിലാണ് റെഡ്ഡി അഭിനയരംഗത്ത് എത്തുന്നത്. പൊലീസ് സബ് ഇൻസ്പെക്ടറായി ജോലി ചെയ്യുന്നതിനിടെയാണ് 1988ൽ വെങ്കിടേഷ് നായകനായ ‘ബ്രഹ്മ പുത്രുദു ‘ എന്ന ചിത്രത്തിൽ റെഡ്ഡിക്ക് അവസരം ലഭിക്കുന്നത്. നന്ദമുറി ബാലകൃഷ്ണയുടെ ‘സമരസിഹ റെഡ്ഡി’​എന്ന ചിത്രത്തിലെ കഥാപാത്രമാണ് ജയപ്രകാശ് റെഡ്ഡിയുടെ കരിയറിൽ ബ്രേക്ക് സമ്മാനിച്ചത്.

Read in English: Actor Jaya Prakash Reddy passes away

നൂറോളം സിനിമകളിൽ വേഷമിട്ട ജയപ്രകാശ് വില്ലൻ വേഷങ്ങളിലും കോമഡി വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ നടനാണ്. 2008ൽ പുറത്തിറങ്ങിയ ‘റെഡി’ എന്ന ചിത്രത്തിലെ കഥാപാത്രമാണ് ജയപ്രകാശ് റെഡ്ഡിയ്ക്ക് ഒരു ഹാസ്യപരിവേഷം നൽകിയത്. ധനുഷ് കേന്ദ്രകഥാപാത്രമായെത്തിയ തമിഴ് റീമേക്ക് ചിത്രം ‘ഉത്തമപുതിരനി’ലും ശ്രദ്ധേയമായ കഥാപാത്രമാണ് ജയപ്രകാശിന് ലഭിച്ചത്. ആരു, ആഞ്ജനേയ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook