ന്യൂഡല്‍ഹി: കുട്ടികള്‍ക്കായുള്ള ചാനലുകളില്‍ ശീതള പാനീയങ്ങളുടെയും ജങ്ക് ഫുഡിന്റെയും പരസ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. വിവര സാങ്കേതിക സഹ മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡാണ് ഇക്കാര്യം പാര്‍ലമെന്റില്‍ അറിയിച്ചത്. കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍‍ കുറച്ചുകൊണ്ടുവരിക ലക്ഷ്യംവച്ചാണ് തീരുമാനം. ഇക്കാര്യം വ്യക്തമാക്കി ടെലിവിഷന്‍ ചാനലുകള്‍ക്ക് നോട്ടീസ് അയക്കുമെന്നും മന്ത്രി അറിയിച്ചു.

അമിത കൊഴുപ്പടങ്ങിയ ഭക്ഷണസാധനങ്ങൾ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കുട്ടികളില്‍ ആരോഗ്യകരമായ ജീവിതശൈലി വളര്‍ത്തുന്നതിന്‍റെ ഭാഗമായാണ് പരസ്യങ്ങള്‍ നിരോധിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഗർഭനിരോധന ഉറകളുടെ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിൽ കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാവിലെ ആറിനും രാത്രി പത്തിനും ഇടയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ഇത്തരത്തിലുളള പരസ്യങ്ങൾ കേന്ദ്രം നിര്‍ദേശിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ