Latest News

അമേരിക്കയില്‍ വീടിന് തീപിടിച്ച് തെലങ്കാന സഹോദരങ്ങള്‍ മരിച്ചു

അവധിക്ക് അമേരിക്കന്‍ സ്വദേശികളുടെ അതിഥികളായി എത്തിയതായിരുന്നു കുട്ടികള്‍

ന്യൂ​ഡ​ൽ​ഹി: അമേരിക്കയില്‍ വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ തെലങ്കാന സ്വദേശികളായ സഹോദരങ്ങള്‍ വെ​ന്തു​മ​രി​ച്ചു. അമേരിക്കയില്‍ മിഷണറി വിദ്യാര്‍ത്ഥികളായ സഹോദരങ്ങള്‍ അവധിക്ക് അമേരിക്കന്‍ സ്വദേശികളുടെ അതിഥികളായി എത്തിയതായിരുന്നു. ടെന്നസിയിലെ മെംഫിസിലെ വീടിനാണ് തീപിടിച്ചത്.

ആരോണ്‍ നായിക് (17), ഷാരോണ്‍ നായിക് (14), ജോയ് നായിക് (15) എന്നിവരും വീട്ടിന്റെ ഉടമസ്ഥയായ കേരി കോഡ്റിയറ്റും (46) തീപ്പിടത്തത്തില്‍ മരിച്ചു. രാത്രി 11 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്.
തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ടു പേ​ർ മാ​ത്ര​മാ​ണ് ര​ക്ഷ​പെ​ട്ട​ത്. കേ​രി​യു​ടെ ഭ​ർ​ത്താ​വ് ഡാ​നി​യേ​ൽ കോ​ഡ്രി​റ്റും മ​ക​ൻ കോ​ലി​യു​മാ​ണ് ര​ക്ഷ​പെ​ട്ട​ത്. തീ​പി​ടി​ത്ത​മു​ണ്ടാ​യ​പ്പോ​ൾ ഇ​രു​വ​രും പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. നി​സാ​ര പൊ​ള്ള​ലേ​റ്റ ഇ​രു​വ​രും ചി​കി​ത്സ​യി​ലാ​ണ്.

മി​സി​സി​പ്പ​യി​ലെ സ്കൂ​ളി​ലാ​ണ് നാ​യി​ക് സ​ഹോ​ദ​ര​ങ്ങ​ൾ പ​ഠി​ച്ചി​രു​ന്ന​ത്. ശൈ​ത്യ​കാ​ല അ​വ​ധി​ക്ക് സ്കൂ​ൾ അ​ട​ച്ചെ​ങ്കി​ലും മൂ​വ​രും ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​യി​ല്ല. കോ​ഡ്രി​റ്റ് കു​ടും​ബ​ത്തി​ന്‍റെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ ഇ​വി​ടെ താ​മ​സി​ക്കാ​നെ​ത്തി​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട അ​യ​ൽ​വാ​സി​ക്കും ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും പൊ​ള്ള​ലേ​റ്റു. ഇ​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. കുട്ടികളുടെ മാതാപിതാക്കള്‍ തെലങ്കാനയിലാണ്. ഇവരെ ചര്‍ച്ച് അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുടുംബം അമേരിക്കയിലെത്തി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Telangana teen siblings die in fire at us home

Next Story
’24 മണിക്കൂറിനകം കര്‍ണാടക മന്ത്രിസഭ താഴെ വീഴും, പിന്നെ ബിജെപി ഭരിക്കും’; ബിജെപി എം.എല്‍.എ
The moderation of comments is automated and not cleared manually by malayalam.indianexpress.com