വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമിച്ചു, തോക്ക് തട്ടിയെടുത്ത് വെടിയുതിർത്തു; ഹൈദരാബാദ് ഏറ്റുമുട്ടലിൽ വിശദീകരണവുമായി പൊലീസ്

പ്രതികളോടു കീഴടങ്ങാൻ നിർദേശിച്ചെങ്കിലും അവര്‍ അനുസരിക്കാൻ കൂട്ടാക്കിയില്ല

telanagana police encounter, telanagana police press conference,Hyderabad, ഹെെദരാബാദ്, Rape, പീഡനം, Murder, കൊലപാതകം, IE Malayalam, ഐഇ മലയാളം hyderabad rape accused encounter, hyderabad vet rape, hyderabad vet rape arrests, indian express news

ഹൈദരാബാദ്: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടലിൽ മരിച്ച സംഭവത്തിൽ വിശദീകരണവുമായി പൊലീസ്. പ്രതികൾ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തപ്പോഴാണ് പൊലീസ് തിരിച്ചടിച്ചതെന്ന് സൈബരാബാദ് പൊലീസ് കമ്മീഷണർ വി.സി.സജ്ജ്‌നാർ പറഞ്ഞു.

കൊല്ലപ്പെട്ട ഡോക്ടറുടെ മൊബൈൽ ഫോൺ ഉൾപ്പടെയുള്ള തെളിവുകൾ ഒളിപ്പിച്ചുവച്ചുവെന്ന് പറഞ്ഞ സ്ഥലത്ത് തെളിവെടുപ്പിനുവേണ്ടിയാണ് പ്രതികളെ എത്തിച്ചതെന്ന് സജ്ജ്നാർ പറഞ്ഞു. ഹൈദരാബാദിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള പണി നടക്കുന്ന പാലത്തിന് താഴെ ഇവരെ എത്തിച്ചു.

എന്നാൽ പൊലീസിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പ്രതികൾ കല്ലും വടിയും ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ തുടങ്ങി. ഉദ്യോഗസ്ഥരുടെ ആയുധങ്ങൾ തട്ടിയെടുത്ത ശേഷം മുന്നേട്ട് പോയ പ്രതികൾ പൊലീസിന് നേരെ വെടിയുതിർത്തു. രണ്ടു പൊലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതോടെയാണ് പൊലീസ് തിരിച്ചടിക്കാൻ ആരംഭിച്ചത്. ഇത്രയും നടന്നത് അഞ്ചു, പത്ത് മിനിറ്റുകൾക്കുള്ളിലാണെന്നും കമ്മീഷ്ണർ വ്യക്തമാക്കി.

പ്രതികളോടു കീഴടങ്ങാൻ നിർദേശിച്ചെങ്കിലും അവര്‍ അനുസരിക്കാൻ കൂട്ടാക്കിയില്ല. പൊലീസിനു നേരെ വെടിയുതിർക്കുന്നതു തുടർന്നു. അപ്പോഴാണു പ്രതികളെ എൻകൗണ്ടറിൽ വെടിവച്ചു കൊന്നത്. സംസ്ഥാനത്തിന് പുറത്തും സമാനമായ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുള്ളവരാണ് ഇവരെന്ന് സംശയിക്കുന്നതായും പൊലീസ് കൂട്ടിച്ചേർത്തു.

അതേസമയം ഹൈദരാബാദ് ഏറ്റുമുട്ടലിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നു. കൊല്ലപ്പെട്ട പ്രതികളുടെ ചിത്രങ്ങളാണു പുറത്തുവന്നത്. വെടിയേറ്റു മരിച്ചു കിടക്കുന്നവരുടെ കൈകളിൽ തോക്കുകളുണ്ടെന്നു ചിത്രങ്ങളിൽനിന്നു വ്യക്തമാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Telangana police encounter hyderabad veterinary rape murder

Next Story
പോക്സോ: പീഡകരോട് ദയയില്ലെന്ന് രാഷ്ട്രപതിRamnath Kovind, pocso case, mercy petition, mercy plea, രാംനാഥ് കോവിന്ദ്, പോക്സോ, ദയാഹർജി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com