ഹൈദരാബാദ്: വനിതാ ഹോം ഹാർഡിനെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച എഎസ്ഐ വെട്ടിലായി. തെലങ്കാനയിലെ ഗഡ്‌വാൽ ജില്ലയിലെ പൊലീസ് സ്റ്റേഷനകത്തെ വിശ്രമ മുറിയിൽവച്ചാണ് എഎസ്ഐ വനിതാം ഹോം ഹാർഡിനെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ചത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനുപിന്നാലെ സംഭവത്തിൽ എസ്‌പി വിജയ് കുമാർ അന്വേഷണത്തിന് ഉത്തരവിട്ടു.

ആംഡ് ഫോഴ്‌സ് പൊലീസ് റിസര്‍വിലെ ഹസന്‍ എഎസ്ഐയാണ് വനിതാ ഗാര്‍ഡിനെക്കൊണ്ട് മസാജ് ചെയ്യിച്ചത്. കിടക്കയിൽ കിടക്കുന്ന എഎസ്ഐയ്ക്ക് വനിതാ ഹോം ഹാർഡ് മസാജ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്ന വിഡിയോയിലുളളത്.

അടുത്തിടെ ഹൈദരാബാദിലെ സരൂർനഗറിലും സമാനമായ സംഭവം ഉണ്ടായിരുന്നു. സരൂർനഗർ ഇൻസ്പെക്ടർ ഹോം ഹാർഡിനെക്കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്ന വിഡിയോയാണ് വൈറലായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ