ഹൈദരാബാദ്: മൊബൈൽ ഫോണിൽ മകൻ സ്ഥിരമായി പോൺ വീഡിയോ കാണുന്നതിലുളള ദേഷ്യത്തിൽ പിതാവ് മകന്റെ കൈ മുറിച്ചുമാറ്റി. മകൻ ഉറങ്ങിക്കിടക്കുമ്പോൾ കശാപ്പിന് ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് വലതുകൈ വെട്ടിമാറ്റുകയായിരുന്നു. തെലങ്കാനയിലാണ് സംഭവം.

സംഭവത്തിൽ 45 കാരനായ മുഹമ്മദ് ഖുയ്യം ഖുറേഷിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഖുറേഷിയുടെ 19 കാരനായ മകൻ പഹദി ഷരീഫ് കേബിൾ ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ്. ഷരീഫ് സ്ഥിരമായി മൊബൈൽ ഫോണിൽ പോൺ വീഡിയോകളും അശ്ലീല സിനിമകളും കാണാറുണ്ട്. ഏതാനും ദിവസങ്ങൾക്കുമുൻപ് പോൺ വീഡിയോകൾ കാണുന്നത് നിർത്താൻ ഷരീഫിനോട് പിതാവ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഷരീഫ് ഇതു കേട്ടില്ല.

പോൺ വീഡിയോകളോടുളള മകന്റെ ആസക്തിയിൽ കുപിതനായ പിതാവ് കൈ വെട്ടിമാറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെട്ടിമാറ്റിയ കൈ തുന്നിപ്പിടിപ്പാനുളള സാധ്യത വളരെ കുറവാണെന്നും പൊലീസ് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook