ഹൈദരാബാദ്: തെലങ്കാനയിൽ മൂന്നു കാലുകളോടുകൂടിയ പെൺകുഞ്ഞിനു യുവതി ജന്മം നൽകി. ജാങ്കോൺ ജില്ലയിലുളള സർക്കാർ ആശുപത്രിൽ ഇന്നലെയാണ് ശ്രീലത എന്ന യുവതി കുഞ്ഞിനു ജന്മം നൽകിയത്. തിങ്കളാഴ്ചയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടുപ്പിന്റെ ഭാഗത്തായുണ്ടായിരുന്ന മൂന്നാമത്തെ കാൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു മാറ്റിയതായി ഡോക്ടർ കെ.ശ്രീനിവാസ് പറഞ്ഞു.

കുഞ്ഞ് പൂർണ ആരോഗ്യവതിയാണ്. കൂടുതൽ മെച്ചപ്പെട്ട ചികിൽസ ലഭിക്കുന്നതിനായി അമ്മയെയും കുഞ്ഞിനെയും ഹൈദരാബാദിലുളള നിലൗഫർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഡോക്ടർ പറഞ്ഞു. ഒരു ലക്ഷത്തിൽ ഒരു കുഞ്ഞു മാത്രമാണ് ഇത്തരം പ്രത്യേകതകളോടെ ജനിക്കാറുളളതെന്ന് നിലൗഫർ ആശുപത്രിയിിലെ മുതിർന്ന ശിശുരോഗ വിദഗ്ധൻ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ