Latest News
ഇന്നും നാളെയും അതിതീവ്ര മഴ; വടക്കന്‍ കേരളത്തില്‍ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് – റെ‍ഡ് അലര്‍ട്ട്
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ- ഓറഞ്ച് അലര്‍ട്ട്

‘ഞങ്ങളെ ലയിപ്പിക്കൂ’; തെലങ്കാനയില്‍ 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ടിആര്‍എസിലേക്ക്

119 അംഗ നിയമസഭയില്‍ നിലവില്‍ 18 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്

Election 2019, Lok Sabha Election 2019, ലോക്‌സഭ തിരഞ്ഞെടുപ്പ് 2019, General Election 2019, Indian General Election 2019, തിരഞ്ഞെടുപ്പ് വാർത്തകൾ, Election news, BJP, ബിജെപി, Congress, കോൺഗ്രസ്, CPM, സിപിഎം, iemalayalam, ഐ ഇ മലയാളം,

ന്യൂഡല്‍ഹി: തെലങ്കാനയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി 12 എംഎല്‍എമാര്‍. കോണ്‍ഗ്രസ് പാര്‍ട്ടിയെ തെലങ്കാന രാഷ്ട്ര സമിതിയില്‍ (ടിആര്‍എസ്) ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 12 എംഎല്‍എമാര്‍ അസംബ്ലി സ്പീക്കര്‍ പി.ശ്രീനിവാസ് റെഡ്ഡിക്ക് കത്ത് നല്‍കി.

119 അംഗ നിയമസഭയില്‍ നിലവില്‍ 18 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. അതില്‍ 12 പേരാണ് തങ്ങളെ തെലങ്കാന രാഷ്ട്ര സമിതിയില്‍ ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കോണ്‍ഗ്രസിന് തെലങ്കാനയില്‍ 19 എംഎല്‍എമാരുണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഉത്തം കുമാര്‍ റെഡ്ഡി നിയമസഭാ അംഗത്വം രാജിവച്ചതോടെയാണ് അംഗബലം 18 ആയി കുറഞ്ഞത്.

തെലങ്കാനയിലെ തന്ദൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ രോഹിത് റെഡ്ഡി ടിആര്‍എസ് അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര റാവുവിന്റെ മകന്‍ കെ.ടി.രാമറാവുവുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ടിആര്‍എസുമായി യോജിച്ച് പോകാനുള്ള താല്‍പര്യം ചര്‍ച്ചയില്‍ പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ടിആര്‍എസിലേക്ക് ചായ്‌വ് പ്രകടിപ്പിച്ചത്.

Read More: എല്ലാം ആചാരം പോലെ: എംഎല്‍എ സ്ഥാനം രാജിവച്ച കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്

ടിആര്‍എസ് നടത്തുന്നത് മോശം രാഷ്ട്രീയമാണെന്ന് ഉത്തം കുമാര്‍ റെഡ്ഡി വിമര്‍ശിച്ചു. ടിആര്‍എസ് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളാണ് തങ്ങളെ മാറ്റി ചിന്തിപ്പിച്ചതെന്നാണ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പറയുന്നത്.

സ്പീക്കർ എംഎൽഎമാരുടെ ആവശ്യം അംഗീകരിച്ചാൽ കോൺഗ്രസിന് നിയമസഭയിൽ പ്രതിപക്ഷ നേതൃപദവി നഷ്ടമാകും. 12 എംഎൽഎമാരെ നഷ്ടമായാൽ കോൺഗ്രസിന്റെ നിയമസഭയിലെ അംഗത്വം വെറും ആറിലേക്ക് ചുരുങ്ങും. മൂന്നിൽ രണ്ട് അംഗങ്ങളും പാർട്ടി വിടുകയാണെങ്കിൽ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കാൻ കഴിയാത്തതും കോൺഗ്രസിന് തിരിച്ചടിയാകും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Telangana congress as 12 party mlas seek merger with trs congress mla trs

Next Story
വയറുവേദനയും രക്തസമ്മര്‍ദവും; ആശുപത്രിയിൽ അഡ്മിറ്റായ പ്രഗ്യാ സിങ് പാർട്ടി പരിപാടിയിൽ പങ്കെടുത്തു pragya singh, pragya singh thakur, sadhvi pragya singh, sivraj singh chuahan,ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com