scorecardresearch

ഹിന്ദു ദൈവങ്ങളെക്കുറിച്ചുള്ള പരാമർശം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വിവാദത്തിൽ

മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രിയും തെലങ്കാനയിൽ നിന്നുള്ള നേതാവുമായ ബന്ദി സഞ്ജയ് കുമാർ ശക്തമായി രംഗത്തെത്തി

മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രിയും തെലങ്കാനയിൽ നിന്നുള്ള നേതാവുമായ ബന്ദി സഞ്ജയ് കുമാർ ശക്തമായി രംഗത്തെത്തി

author-image
WebDesk
New Update
Readdy

രേവന്ത് റെഡ്ഡി

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി ഹിന്ദു ദൈവങ്ങളെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ വിവാദത്തിൽ. ഹൈദരാബാദിൽ നടന്ന കോൺഗ്രസ്സ് എക്‌സിക്യൂട്ടീവ് യോഗത്തിൽ വെച്ചാണ് അദ്ദേഹം ഈ പരാമർശങ്ങൾ നടത്തിയത്. മുഖ്യമന്ത്രിയുടെ വാക്കുകൾ ഹൈന്ദവ സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപിയും ഭാരത് രാഷ്ട്ര സമിതിയും (ബിആർഎസ്) ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

Advertisment

Also Read:രാജ്യത്ത് 70 ഓളം ഇൻഡിഗോ വിമാനങ്ങൾ സർവ്വീസ് റദ്ദാക്കി; സാങ്കേതിക തകരാറെന്ന് കമ്പനി

പാർട്ടിക്കുള്ളിലെ അഭിപ്രായ സമന്വയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ 'കോൺഗ്രസ് എല്ലാതരം ആളുകളെയും ഒരുമിച്ച് കൊണ്ടുപോകുന്ന പാർട്ടിയാണ്. ചിലർ വെങ്കടേശ്വര സ്വാമിയെ ആരാധിക്കുമെന്ന് പറയുമ്പോൾ, മറ്റു ചിലർ ഹനുമാനെ ആരാധിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഏത് ദൈവത്തെ ആരാധിക്കണം എന്ന കാര്യത്തിൽ പോലും നമുക്ക് അഭിപ്രായ സമന്വയത്തിലെത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ, പിന്നെ എങ്ങനെയാണ് രാഷ്ട്രീയ നേതാക്കളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും കാര്യത്തിൽ സമവായത്തിലെത്തുക?'

Also Read:പിഎം ശ്രീയിൽ പുതിയ വിവാദം; കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസെന്ന് ധർമ്മേന്ദ്ര പ്രധാൻ

Advertisment

തുടർന്ന് ഹിന്ദു ദൈവങ്ങളുടെ എണ്ണത്തെക്കുറിച്ചും വിവിധ വിഭാഗങ്ങൾ ആരാധിക്കുന്ന രീതികളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു: 'ഹിന്ദുക്കൾക്ക് എത്ര ദൈവങ്ങളുണ്ട്? മൂന്ന് കോടിയോ? വിവാഹിതരല്ലാത്തവർക്ക് ഹനുമാനുണ്ട്. രണ്ടുതവണ വിവാഹം കഴിക്കുന്നവർക്ക് മറ്റൊരു ദൈവമുണ്ട്. ചില ചടങ്ങുകളിൽ കള്ളും മാംസാഹാരവും നൽകുന്ന ദൈവങ്ങളുണ്ട്, ദാൽ-ചാവൽ (സസ്യാഹാരികൾ) കഴിക്കുന്നവർക്ക് വേണ്ടിയും ദൈവങ്ങളുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

Also Read:സഞ്ചാർ സാഥി ആപ്പിൽ യുടേൺ, ഭേദഗതിക്ക് തയ്യാറെന്ന് കേന്ദ്ര സർക്കാർ; നടപടി വ്യാപക എതിർപ്പിന് പിന്നാലെ

മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രിയും തെലങ്കാനയിൽ നിന്നുള്ള നേതാവുമായ ബന്ദി സഞ്ജയ് കുമാർ ശക്തമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ പ്രസ്താവന ഹിന്ദുക്കളെയും ഹൈന്ദവ ദേവതകളെയും അപമാനിക്കുന്നതാണെന്നും ഇത് കോൺഗ്രസിന്റെ ഹിന്ദു വിരുദ്ധ മനോഭാവമാണ് തുറന്നുകാട്ടുന്നതെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. മുഖ്യമന്ത്രി മാപ്പുപറയണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് ജി. രാമചന്ദ്ര റാവു രംഗത്തെത്തി. 

മുഖ്യമന്ത്രി പ്രസ്താവന പിൻവലിക്കണമെന്നും ഹൈന്ദവ സമൂഹത്തോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ന്യായീകരിച്ച് കോൺഗ്രസും രംഗത്തെത്തി. എല്ലാ മതങ്ങളെയും ആദരിക്കുന്ന വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും തെലുങ്ക് പഴഞ്ചൊല്ലിൽ നിന്നുള്ള കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞതെന്നും തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി.മഹേഷ് കുമാർ കുമാർ ഗൗഡ പറഞ്ഞു. 

Read More:ഭർത്താവിന് നൽകിയ സമ്മാനങ്ങൾ തിരികെ ലഭിക്കാൻ വിവാഹമോചിതരായ മുസ്ലീം സ്ത്രീകൾക്ക് അർഹതയുണ്ട്: സുപ്രീം കോടതി

Revanth Reddy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: