ഹൈദരാബാദ്: തെലങ്കാനയിൽ പ്രതിപക്ഷ പാർട്ടികളുടെ വിശാല സഖ്യത്തെ നിലംപരിശാക്കിയാണ് തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) വിജയം കൊയ്തത്. മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ ടിആർഎസ് തെലങ്കാനയിൽ കേവല ഭൂരിപക്ഷം നേടി ഭരണം ഉറപ്പിച്ചു കഴിഞ്ഞു. എന്നാൽ ടിആർഎസ്സിന്റെ ഈ വിജയം മദ്യവും പണവും ഉപയോഗിച്ച് നേടിയതാണെന്ന ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ് സിപിഐ.

”വോട്ടർമാരെ സ്വാധീനിക്കാൻ വൻതോതിൽ പണം ഒഴുക്കി. പ്രത്യേകിച്ച്, തിരഞ്ഞെടുപ്പിന്റെ അവസാന ദിവസം. ടിആർഎസ്സിന്റെ വിജയത്തിൽ ഇത് പ്രതിഫലിച്ചിട്ടുണ്ട്,” സിപിഐ ജനറൽ സെക്രട്ടറി സുരവരം സുധാകർ റെഡ്ഡി പിടിഐയോട് പറഞ്ഞു. ”ഈ തിരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവും ആയിരുന്നില്ല. ടിആർഎസ്സിന്റേത് ധാർമ്മിക വിജയമാണെന്ന് കരുതുന്നില്ല. പണവും മദ്യവും ഉപയോഗിച്ചുളള ടെക്നിക്കൽ വിജയമായിരുന്നു,” സുധാകർ റെഡ്ഡി അഭിപ്രായപ്പെട്ടു.

Assembly Election Result 2018 Live: മധ്യപ്രദേശ് വിടാതെ പിടിച്ച് ബിജെപി; രാജസ്ഥാനിലും കോൺഗ്രസിന് പിന്തുണ വേണം

തെലങ്കാനയിൽ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) അധികാരം ഏറെക്കുറെ ഉറപ്പിച്ച മട്ടിലാണ്. പ്രതിപക്ഷത്തിന്റെ വിശാല സഖ്യത്തെ പിന്നിലാക്കിയാണ് മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ ടിആർഎസ് മുന്നേറ്റം. നിലവിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയും (ടിആർഎസ്) കോൺഗ്രസ്, തെലുങ്കുദേശം പാർട്ടി (ടിഡിപി), തെലങ്കാന ജനസമിതി (ടിജെഎസ്), സിപിഐ എന്നിവയുൾപ്പെട്ട പ്രതിപക്ഷ സഖ്യവും തമ്മിലായിരുന്നു ഇവിടെ മത്സരം.

Election Results 2018 LIVE: Rajasthan | Madhya Pradesh | Chhattisgarh | Mizoram | Telangana Election Result 2018

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ