പട്‌ന: ബിജെപിയെ അധികാരത്തിൽനിന്നും താഴെയിറക്കാനായി പ്രതിപക്ഷ പാർട്ടികൾ അഭിപ്രായവ്യത്യാസങ്ങളും അഹംഭാവങ്ങളും മാറ്റിവച്ച് ഒറ്റക്കെട്ടാവണമെന്നും അല്ലാത്തപക്ഷം ചരിത്രം മാപ്പ് നൽകില്ലെന്നും ബിഹാർ നിയമസഭയിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പറഞ്ഞു. ഭരണ പാർട്ടിക്കെതിരെ പ്രതിപക്ഷം ഉന്നയിക്കേണ്ട പ്രശ്നങ്ങളിൽ ഒരു കുറവുമില്ല, അവരുടെ സ്ട്രാറ്റജി യഥാർത്ഥ പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്ന് ഇന്ത്യൻ എക്സ്പ്രസിന്റെ ഐഡിയ എക്സ്ചേഞ്ച് പ്രോഗ്രാമിൽ ആർജെഡി നേതാവ് പറഞ്ഞു.
മമത ബാനർജി, അഖിലേഷ് യാദവ്, ശരദ് പവാർ തുടങ്ങിയ നേതാക്കൾ രാജ്യത്തിന്റെ അവസ്ഥയെക്കുറിച്ച് ആശങ്കാകുലരാണ്. അതിനെക്കുറിച്ച് അവർ പലപ്പോഴായി സംസാരിക്കാറുമുണ്ട്. പക്ഷേ, അവർ ഒന്നിച്ച് വിവിധ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യണമെന്ന് യാദവ് പറഞ്ഞു.
”എന്തെങ്കിലും ഉടൻ സംഭവിക്കുമെന്ന് ഞാൻ കരുതുന്നു. പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങൾ ഒരുമിച്ചിരുന്ന സംസാരിക്കുമെന്ന് ഞാൻ കരുതുന്നു. ആരെങ്കിലും എന്നോട് ചോദിച്ചാൽ, സമയം വന്നിരിക്കുന്നുവെന്ന് ഞാൻ പറയും, എത്രയും വേഗം നമ്മൾ ഒരുമിച്ചിരുന്ന് സംസാരിക്കണം. ശരിക്കും നഷ്ടപ്പെട്ട ദിവസം മുതൽ നമ്മൾ സംസാരിക്കാൻ തുടങ്ങിയിരിക്കണം,” യാദവ് പറഞ്ഞു.
Read More: കോർബിവാക്സ് മുതൽ കോവോവാക്സ് വരെ: രാജ്യത്ത് പുറത്തിറങ്ങാനിരിക്കുന്ന കോവിഡ് വാക്സിനുകൾ
നിരന്തരം ആളുകളിലേക്ക് എത്തിച്ചേരണം. ഞങ്ങൾക്ക് (ആർജെഡി) ബിഹാറിൽ മാത്രമാണ് കൂടുതൽ ബലം, ചിലർ ബംഗാളിലും മറ്റൊരാൾ മഹാരാഷ്ട്രയിലും ശക്തിയുളളവരാണ്. അതിനാൽ നമ്മൾ ഒത്തുചേരണം, എല്ലാ സംസ്ഥാനങ്ങളിലേക്കും നമുക്ക് ഒരുമിച്ച് പോകണം. ഇതാണ് പ്രശ്‌നങ്ങളെന്ന് അവരോട് (ജനങ്ങളോട്) പറയണം, ഇതാണ് പ്രവൃത്തി, അവർ (ബിജെപി) ഇത് വാഗ്ദാനം ചെയ്തിരുന്നു, അവർ അത് പൂർത്തിയാക്കിയിട്ടില്ല.”
”ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തണം. ആളുകളെ ബോധ്യപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ, തെറ്റുകൾ സംഭവിക്കും. വ്യത്യാസങ്ങളും അഹംഭാവങ്ങളും മാറ്റണം. രാജ്യം നിലനിൽക്കുകയാണെങ്കിൽ, ആരെങ്കിലും അല്ലെങ്കിൽ മറ്റൊരാൾ (അതിന്റെ നേതാവ്) ആയിരിക്കും. ഈ ആളുകൾ (ബിജെപി) കൂടുതൽ സമയം ഭരണത്തിലിരുന്നാൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല. ”
കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്‌നങ്ങൾ ഇതിനൊരു തടസ്സമാണോയെന്ന ചോദ്യത്തിന്, 200 സീറ്റുകളിൽ പാർട്ടി ബിജെപിയുമായി നേരിട്ട് മത്സരിച്ചു, കോൺഗ്രസ് പ്രതിപക്ഷത്തിന് “ആധാർ” (അടിസ്ഥാനം) ആയിരിക്കുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും യാദവ് പറഞ്ഞു. എന്നിരുന്നാലും, പ്രാദേശിക പാർട്ടികൾ ശക്തമായിടത്തെല്ലാം അവരെ “ഡ്രൈവിങ് സീറ്റിൽ” ഉൾപ്പെടുത്താൻ അനുവദിക്കണം.
”കോൺഗ്രസിനകത്ത് ഒരു പ്രശ്‌നമുണ്ടെങ്കിലും ഇല്ലെങ്കിലും അവർക്ക് മാത്രമേ അത് കൈകാര്യം ചെയ്യാൻ കഴിയൂ. അവർ കൂടുതൽ ശക്തമായി പുറത്തുവരണം. ബിജെപിയുമായി കോൺഗ്രസ് 200 സീറ്റുകളിൽ നേരിട്ട് പോരാടി. അവർ ആ സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കാലതാമസം വന്നാൽ ഒന്നും നേടാനാവില്ല. നിങ്ങൾ ഫീൽഡിൽനിന്നും പുറത്താകും. കോവിഡ് കാരണം ഇത് എത്രത്തോളം സാധ്യമാകുമെന്നും ബിജെപി എന്തുചെയ്യുമെന്നും എനിക്കറിയില്ല, എന്നാൽ നമ്മൾ ഒരു ബാക്കപ്പ് പ്ലാൻ തയ്യാറാക്കണം.”
ആർഎസ്‌എസിന്റെയും സാമുദായിക ശക്തികളും സമൂഹത്തിൽ ഒരു സമുദായത്തിനെതിരെ വിദ്വേഷം വളർത്തുന്നത് ബിജെപി അധികാരത്തിൽ നിന്ന് പുറത്തുപോയതിനുശേഷവും പൊളിച്ചുനീക്കാൻ വർഷങ്ങളെടുക്കുമെന്ന ആശങ്കയുണ്ടെന്ന് യാദവ് പറഞ്ഞു.
ആളുകൾക്ക് “ഒരു ഓപ്ഷൻ” ആവശ്യമാണ് (ബിജെപി ഒഴികെ). നമ്മൾ ഒരു തന്ത്രം മെനയണം, നമുക്ക് എങ്ങനെ ഈ സർക്കാരിനെ താഴെയിറക്കാം? കാരണം, ആളുകൾ ശരിക്കും വിഷമിക്കുന്നു.ഈ സർക്കാർ എത്രയും വേഗം വീഴണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. അവർക്ക് വോട്ട് ചെയ്തവർ അവർ ചെയ്ത തെറ്റ് മനസിലായിട്ടുണ്ട്. ഒരു ഓപ്ഷൻ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇതിനായി ഒരുമിക്കേണ്ടത് പ്രധാനമാണ്, വ്യക്തിപരമായ താൽപ്പര്യങ്ങൾ, മാറ്റിനിർത്തുക, രാജ്യം സംരക്ഷിക്കാൻ, ഭരണഘടന സംരക്ഷിക്കുന്നതിന്, ശക്തമായ ചില നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. ”
ഒരു ഹിന്ദു രാഷ്ട്രം വേണം എന്ന ഒരൊറ്റ അജണ്ടയേ ബിജെപി-ആർഎസ്‌എസിനുള്ളൂവെന്ന് യാദവ് പറഞ്ഞു. അവർക്ക് പരീക്ഷിച്ചുനോക്കിയ ഒരു സൂത്രവാക്യം ഉണ്ട്. വർഗീയവൽക്കരണത്തിലൂടെ വോട്ടുകൾ നേടുക. പക്ഷേ, നമ്മുടെ തന്ത്രം കർഷകരുടെ, തൊഴിലാളികളുടെ, സാമ്പത്തിക ശാസ്ത്രത്തിന്റെ യഥാർത്ഥ പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. അതാണ് നാം ഉയർത്തേണ്ടത്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലും ഈ ആളുകൾ (ബിജെപിയും സഖ്യകക്ഷികളും) വളരെയധികം ശ്രമിച്ചു. എന്നാൽ തൊഴിലില്ലായ്മ നമ്മുടെ അജണ്ടയിൽ നാം പോരാടി.”
ചില പാർട്ടികൾ മുസ്‌ലിംകളെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നതെന്ന് അവകാശപ്പെടരുതെന്ന് യാദവ് മുന്നറിയിപ്പ് നൽകി. കാരണം, ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും സാമുദായികമാകാം, ഹിന്ദുക്കൾ മാത്രമേ സാമുദായികരാണെന്നും മുസ്‌ലിംകൾ അല്ലെന്നും വരാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.