scorecardresearch

ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് അപകടം; പൈലറ്റിന് വീരമൃത്യു

എയർ ഷോയ്ക്കിടെ പ്രാദേശിക സമയം ഉച്ചയ്ക്ക് 2:10 ഓടെ വിമാനം തകർന്നു വീഴുകയായിരുന്നു എന്നാണ് വിവരം

എയർ ഷോയ്ക്കിടെ പ്രാദേശിക സമയം ഉച്ചയ്ക്ക് 2:10 ഓടെ വിമാനം തകർന്നു വീഴുകയായിരുന്നു എന്നാണ് വിവരം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Tejus Crash

ചിത്രം: എക്സ് (Dubai Media Office)

ഡൽഹി: ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് പൈലറ്റിന് വീരമൃത്യു. പ്രാദേശിക സമയം ഇന്ന് ഉച്ചയ്ക്ക് 2:10 ഓടെയാണ് വിമാനം തകർന്നു വീണത്. ഗുരുതരമായി പരിക്കേറ്റ പൈലറ്റിന്റെ മരണം സ്ഥിരീകരിച്ചതായി ഇന്ത്യൻ വ്യോമസേന അറിയിച്ചു. സംഭവത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും പ്രതിരോധ സ്റ്റാഫ് മേധാവി ജനറൽ അനിൽ ചൗഹാനും അനുശോചനം രേഖപ്പെടുത്തി.

Advertisment

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനമാണ് എയര്‍ ഷോയ്ക്കിടെ അപടത്തിൽപെട്ടത്. ഹിന്ദുസ്ഥാന്‍ ഡെവലപ്പ്‌മെന്‍റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച യുദ്ധവിമാനമാണ് തേജസ്. അപകടത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Advertisment

പൈലറ്റിന്റെ മരണത്തിൽ വ്യോമസേന അനുശോചനം രേഖപ്പെടുത്തി. ദുഃഖകരമായ അവസ്ഥയിൽ കുടുംബത്തോടൊപ്പമാണെന്ന് വ്യോമസേന എക്സിലൂടെ അറിയിച്ചു. അപകട കാരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും വ്യോമസേന വ്യക്തമാക്കി.

Also Read: എസ്‌ഐആറിൽ സ്റ്റേയില്ല; കേരളത്തിന്റെ ഹർജി പ്രത്യേകമായി പരിഗണിക്കും

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 4.5-ാം തലമുറ യുദ്ധവിമാനമാണ് തേജസ്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, ആക്രമണപരമായ വ്യോമ പിന്തുണ, ക്ലോസ് കോംബാറ്റ്, ഭൂതല ആക്രമണ ദൗത്യങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ കഴിവുള്ള തേജസ്, രാജ്യത്തിന്റെ പ്രതിരോധ രംഗത്തെ സുപ്രധാന നാഴികക്കല്ലാണ്.

Also Read:കൊൽക്കത്തയിൽ ശക്തമായ ഭൂചലനം

ബഹുമുഖ ദൗത്യങ്ങൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള തേജസ്, കര- നാവിക ദൗത്യങ്ങൾക്ക് അനുയോജ്യമാണ്. അതുകൊണ്ടുതന്നെ, ഇന്ത്യയിലെ ഏറ്റവും അനുയോജ്യമായ തദ്ദേശീയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നായി ഇവയെ കണക്കാക്കുന്നു. തേജസ് വിമാനങ്ങളിൽ, വ്യോമസേനയ്ക്കും നാവികസേനയ്ക്കും വേണ്ടിയുള്ള ഒറ്റ സീറ്റുള്ള ഫൈറ്റർ പതിപ്പുകളും ഇരട്ട സീറ്റുള്ള പരിശീലക പതിപ്പുകളും ഉൾപ്പെടുന്നു.

Read More: ഡൽഹി സ്‌ഫോടനം; പ്രതികൾക്ക് വിദേശത്ത് നിന്ന് ലഭിച്ചത് 42 ബോംബ് നിർമ്മാണ വീഡിയോകൾ

Flight Crash

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: