/indian-express-malayalam/media/media_files/uploads/2018/11/tej-2018_5_img12_May_2018_PTI5_12_2018_000193B_0_0_0-006.jpeg)
പട്ന: ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മൂത്ത മകനും ആർജെഡി നേതാവുമായ തേജ് പ്രതാപ് യാദവ് വിവാഹമോചനം നേടാൻ അപേക്ഷ സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. ഭാര്യ ഐശ്വര്യ റായുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നതിന് വെള്ളിയാഴ്ചയാണ് തേജ് പ്രതാപ് യാദവ് പട്ന കോടതിയിൽ ഹർജി നൽകിയത്. എന്നാൽ ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ ലാലുപ്രസാദിന്റെ കുടുംബം തയ്യാറായിട്ടില്ല. ഹർജി നവംബർ 29ന് വാദം കേള്‍ക്കാനായി കോടതി മാറ്റി.
2018 മേയ് 12നാണ് ഐശ്വര്യ റായിയുമായുള്ള തേജ് പ്രതാപിന്‍റെ വിവാഹം നടന്നത്. ബിഹാർ മുൻ മുഖ്യമന്ത്രി ദറോഗ പ്രസാദ് റായിയുടെ ചെറുമകളും മുൻ മന്ത്രിയും ആർജെഡി നേതാവുമായ ചന്ദ്രിക റായ് എംഎൽഎയുടെ മകളുമാണ് ഐശ്വര്യ റായ്. ഹര്‍ജി നല്‍കിയതിന് ശേഷം തേജ് റാഞ്ചിയിലെത്തി പിതാവിനെ കണ്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊരുത്തപ്പെട്ട് പോവാന്‍ സാധിക്കുന്നില്ല എന്നാണ് ഹര്‍ജിയില്‍ തേജ് പരാമര്‍ശിച്ചിരിക്കുന്നത്.
ബിഹാറില്‍ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത വിവാഹം ആഡംബരത്തിന്റെ പേരിൽ വാർത്തകളിൽ ഇടം നേടിയിരുന്നു. ബിഹാർ നിയമസഭയിൽ മഹുവാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് തേജ് പ്രതാപ് യാദവ്. നവംബർ 2015 മുതൽ ജൂലൈ 2017 വരെ ആരോഗ്യം, പരിസ്ഥിതി, ജലവിഭവ വകുപ്പു മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us