/indian-express-malayalam/media/media_files/uploads/2023/07/Teesta.jpg)
ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: 2002 ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് തെളിവുകള്‍ കെട്ടിച്ചമച്ചെന്ന കേസില്‍ സാമൂഹിക പ്രവര്‍ത്തകയായ ടീസ്ത സെതല്‍വാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഗുജറാത്ത് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ടീസ്ത സുപ്രീം കോടതിയെ സമീപിച്ചത്.
കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച ജാമ്യപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളുകയും ഉടന്‍ കീഴടങ്ങാന്‍ നിര്‍ദേശിച്ചതിനും പിന്നാലെയാണ് ടീസ്ത സുപ്രീം കോടതിയെ സമീപിച്ചത്. 2002 ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് തെളിവുകള്‍ കെട്ടിച്ചമച്ചെന്ന ആരോപണമാണ് ടീസ്ത നേരിടുന്നത്.
കേസ് പരിഗണിച്ച ജസ്റ്റിസുമാരായ അഭയ് എസ് ഓക, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ടീസ്തയ്ക്ക് ഇടക്കാല ജാമ്യം നൽകുന്നതിൽ വിയോജിച്ചു. "ഇടക്കാല ജാമ്യം നൽകുന്ന കാര്യത്തിൽ ഞങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. അതിനാൽ ഈ വിഷയം വിശാല ബെഞ്ചിന് വിടണമെന്ന് ഞങ്ങൾ ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിക്കുന്നു," കോടതി അറിയിച്ചു.
2022 സെപ്തംബറില്‍ സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യം ടീസ്തയെ അറസ്റ്റില്‍ നിന്ന് ഇതുവരെ സംരക്ഷിച്ചു. ജാമ്യത്തിന് മിന്നാലെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും ടീസ്ത മോചിതയായി.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ അഹമ്മദാബാദ് ഡിറ്റെക്ഷന്‍ ഓഫ് ക്രൈം ബ്രാഞ്ചിന്റെ എഫ്ഐആറിനെ തുടര്‍ന്നാണ് ഗുജറാത്ത് പൊലീസ് 2022 ജൂണ്‍ 25-ന് ടീസ്തയെ അറസ്റ്റ് ചെയ്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.