ട്രെയിനിൽനിന്നും താഴെ വീണ 17 കാരിക്ക് രക്ഷകരായത് സഹയാത്രക്കാർ

ട്രെയിനിന്റെ വാതിലിനു സമീപത്തു നിൽക്കുകയായിരുന്ന പെൺകുട്ടി താഴേക്ക് വീഴുകയായിരുന്നു

മുംബൈ: ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിക്ക് രക്ഷകരായത് സഹയാത്രക്കാർ. ട്രെയിനിന്റെ വാതിലിനു സമീപത്തു നിൽക്കുകയായിരുന്ന പെൺകുട്ടി താഴേക്ക് വീഴുകയായിരുന്നു. ഉടൻ ഒപ്പമുണ്ടായിരുന്ന സഹയാത്രക്കാർ പെൺകുട്ടിയെ രക്ഷപ്പെടുത്തി.

മുംബൈയിലാണ് സംഭവം. ലോക്കൽ ട്രെയിനിന്റെ വാതിലിനു സമീപത്തായി നിൽക്കുകയായിരുന്നു 17 കാരിയായ പെൺകുട്ടി. ഈ സമയത്താണ് മറ്റൊരു ട്രെയിൻ അതുവഴി കടന്നുപോയത്. ഈ ട്രെയിൻ പോയപ്പോഴുണ്ടായ കാറ്റിന്റെ ശക്തിയിൽപ്പെട്ട് പെൺകുട്ടി താഴേക്ക് വീണു. ഉടൻ തന്നെ സഹയാത്രക്കാർ പെൺകുട്ടിയുടെ ടീഷർട്ടിൽ പിടിച്ച് അകത്തേക്ക് കയറ്റി.

ഗാട്കോർ-വിഘ്റോളി സ്റ്റേഷനുകൾക്കിടെ വച്ചായിരുന്നു സംഭവം. അപകടത്തിൽ പരുക്കേറ്റ പെൺകുട്ടിക്ക് ദിവ സ്റ്റേഷനിലെത്തിയപ്പോൾ വൈദ്യസഹായം നൽകി. താനെ ജില്ലയിലെ ദിവ സ്വദേശിയാണ് പെൺകുട്ടി. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ ബാലൻസ് തെറ്റി താഴെ വീണുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Teen slips off train commuters grab t shirt to pull her

Next Story
സെൻസെക്‌സും നിഫ്റ്റിയും താഴ്ന്നു; ഓഹരി വിപണിയിൽ നഷ്ട തുടക്കംstock exchange, Nifty, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com