ഉത്തർപ്രദേശ്: ഇറ്റാവയിൽ സഹോദരിമാർ വെടിയേറ്റ് മരിച്ചു. 17 ഉം, 13 ഉം വയസ് പ്രായമുളള പെൺകുട്ടികയാണ് കൊല്ലപ്പെട്ടത്. വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് സഹോദരിമാർ ഇറ്റാവയിൽ എത്തിയത്.

ഇറ്റാവയിലെ കെലമാവു എന്ന സ്ഥലത്തെ പാടത്ത് നിന്നാണ് പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതക കാരണം വ്യക്തമല്ല.

പെൺകുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും ഈ റിപ്പോർട്ട് വന്നതിന് ശേഷം കൂടുതൽ പ്രതികരണം നടത്താമെന്ന് ഇറ്റാവ എസ്പി അശോക് ത്രിപാടി പ്രതികരിച്ചു. സംഭവസ്ഥലത്ത് നിന്ന് ബുളളറ്റുകളും പ്രതികളുടേത് എന്ന് സംശയിക്കുന്ന ഒരു ചെരുപ്പും ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.

പെൺകുട്ടികളുടെ മരണവിവരം അറിഞ്ഞ് രക്ഷിതാക്കൾ ഇറ്റാവയിലേക്ക് എത്തിയിട്ടുണ്ട്. തന്റെ മക്കളോട് ആർക്കും വിരോധമൊന്നും ഉണ്ടായിരുന്നില്ല എന്നും തനിക്ക് ശത്രുക്കൾ ഒന്നുമില്ലെന്നും കുട്ടികളുടെ രക്ഷിതാക്കൾ പൊലീസിനോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ