ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ കുട്ടിയെ കൊന്ന് ഭക്ഷിച്ചതിന് വിദ്യാർഥി അറസ്റ്റിൽ. ദീപു എന്ന എട്ടു വയസ്സുളള​ കുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 16 വയസ്സുളള എട്ടാം ക്ലാസുകാരൻ പിടിയിലായത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ശരീര ഭാഗങ്ങൾ ഭക്ഷിക്കുകയും രക്തം കുടിക്കുകയും ചെയ്‌തുവെന്ന് വിദ്യാർഥി കുറ്റസമ്മതം നടത്തി.

മരിച്ച ദീപുവിന്റെ അകന്ന ബന്ധുവും അയൽവാസിയുമാണ് അറസ്‌റ്റിലായ വിദ്യാർഥി. ദീപുവിനെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് വിദ്യാർഥി ദീപുവിനെ കൂട്ടിക്കൊണ്ടുപോകുന്നതായി തെളിവു ലഭിച്ചത്. പട്ടം പറത്താമെന്ന് പറഞ്ഞ് കഴിഞ്ഞ ജനുവരി 17നാണ് ദീപുവിനെ വിദ്യാർഥി കൂട്ടിക്കൊണ്ടുപോയത്. വിജനമായ സ്ഥലത്തുവച്ച് ദീപുവിനെ പിന്നീട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ