മീററ്റ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവുകയും കൂട്ടബലാൽസംഗത്തിനുശേഷം കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമാശയ്ക്കുവേണ്ടിയാണ് കുറ്റകൃത്യം ചെയ്തതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മദ്യപാനത്തിനൊപ്പം സിനിമ കണ്ടുകൊണ്ടിരിക്കെയാണ് തമാശയ്ക്കുവേണ്ടി ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ തീരുമാനിച്ചതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ഹൈവേയിൽവച്ച് ഒരു പെൺകുട്ടിയെ കണ്ടു. പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗം ചെയ്തു. അതിനുശേഷം പെൺകുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം ഗ്രേറ്റർ നോയിഡയ്ക്ക് സമീപത്തെ കനാലിൽ തളളിയതായും പ്രതികൾ പറഞ്ഞു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പ്രതികൾ ഉപയോഗിച്ച കാർ പൊലീസ് കണ്ടെടുത്തു.

ഇന്ത്യയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2016 ൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യത്തിൽ ഒന്നാം സ്ഥാനം ഡൽഹിക്കാണ്. 15,310 കേസുകളാണ് റജിസ്റ്റർ ചെയ്തിട്ടുളളത്. ഇതിൽ 3,891 തട്ടിക്കൊണ്ടുപോകൽ, 2,155 ബലാൽസംഗ കേസുകളുമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ