Latest News

പെണ്‍കുട്ടിയെ അച്ഛനും സഹോദരനും അമ്മാവനും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി

മാസങ്ങളോളം വീട്ടു തടങ്കലിലിട്ട് തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായാണ് പരാതി

Muzaffarnagar rape

മുസാഫര്‍നഗര്‍: പതിനേഴുകാരിയെ അച്ഛനും സഹോദരനും അമ്മാവന്‍മാരും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ദന്ദേഡ ഗ്രാമത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

നേരത്തെ മൂന്ന് കുട്ടികളുടെ അച്ഛനായ 32കാരനോടൊപ്പം പെണ്‍കുട്ടി ഒളിച്ചോടുകയും, പിന്നീട് പിതാവും മറ്റ് ബന്ധുക്കളും ചേര്‍ന്ന് പിടിച്ചു കൊണ്ടുവരികയുമായിരുന്നു. കാമുകനെതിരെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങിപ്പോയതെന്നെ പെണ്‍കുട്ടിയുടെ മൊഴിയില്‍ കാമുകനെ പൊലീസ് വെറുതെ വിട്ടു.

വീണ്ടും കാമുകനെതിരെ ബന്ധുക്കള്‍ പരാതിയുമായി പോയതിനെ തുടര്‍ന്ന് പെണ്‍കുട്ടി അലഹബാദ് ഹൈക്കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. മാസങ്ങളോളം വീട്ടു തടങ്കലിലിട്ട് തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. എന്നാല്‍ പരാതി അടിസ്ഥാന രഹിതമാണെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Teen girl raped by father brother uncle

Next Story
എന്നെ ഹിന്ദു മതത്തിലേക്ക് തിരിച്ചു മാറ്റാൻ ശ്രമിച്ചു, എന്റെ മാനസികനില ഏത് ഡോക്ടർക്കും പരിശോധിക്കാം: ഹാദിയ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express