ലക്‌നൗ: ഉത്തർപ്രദേശിൽ 18 കാരിയെ അജ്ഞാതർ തീ കൊളുത്തി കൊന്നു. സൈക്കിളിൽ മാർക്കറ്റിൽ പച്ചക്കറി വാങ്ങാൻ പോയ പെൺകുട്ടിയെ അജ്ഞാതർ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ശരീരമാസകലം പൊളളലേറ്റ പെൺകുട്ടിയുടെ മൃതദേഹം ഗ്രാമത്തിന് പുറത്താണ് കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തായി പെൺകുട്ടി സഞ്ചരിച്ചിരുന്ന സൈക്കിളും കണ്ടെത്തി.

പെൺകുട്ടിയെ ജീവനോടെയാകാം കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ”വൈകിട്ട് 4.30 ഓടെയാണ് പെൺകുട്ടി സൈക്കിളിൽ പച്ചക്കറി വാങ്ങാൻ മാർക്കറ്റിൽ പോയത്. കുറച്ചു കഴിഞ്ഞപ്പോൾ പെൺകുട്ടി മരിച്ച വിവരം വീട്ടുകാർ അറിഞ്ഞു. സംഭവ സ്ഥലത്തെത്തിയ മാതാപിതാക്കൾ പെൺകുട്ടിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പെൺകുട്ടിയുടെ സൈക്കിളും ചെരുപ്പും കണ്ടാണ് മകളാണെന്ന് മനസ്സിലാക്കിയത്” മുതിർന്ന പൊലീസ് ഓപീസർ പറഞ്ഞു.

പെൺകുട്ടിയുടെ കരച്ചിൽ കേട്ടാണ് സംഭവസ്ഥലത്ത് എത്തിയത്. പക്ഷേ അപ്പോഴേക്കും പെൺകുട്ടി മരിച്ചിരുന്നു. അവൾക്ക് ശത്രുക്കൾ ആരും ഇല്ലായിരുന്നുവെന്ന് ഗ്രാമവാസി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ