ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ, ഏറ്റവും പ്രായമേറിയ ആരാധിക ചാരുലത പട്ടേൽ(87) അന്തരിച്ചു. ചാരുലത പട്ടേലിന്റെ മരണ വിവരം ബന്ധുക്കൾ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്.
” 13/01 ന് വൈകുന്നേരം 5.30 ന് ഞങ്ങളുടെ സുന്ദരിയായ മുത്തശ്ശി അവസാന ശ്വാസമെടുത്തു. അവർ വളരെ സുന്ദരിയായ ഒരു കൊച്ചു സ്ത്രീയായിരുന്നു, അതെ, ‘ചെറിയ കാര്യങ്ങൾ ചെറിയ പാക്കേജുകളായി വരുന്നു’ ഞങ്ങളുടെ ദാദി ഒരു സന്തോഷമായിരുന്നു, ശരിക്കും ഒരു അസാധാരണ വ്യക്തിത്വമായിരുന്നു. അവർ ഞങ്ങളുടെ ലോകമായിരുന്നു.”
കഴിഞ്ഞ വർഷം ഇന്ത്യ ലോകകപ്പ് സെമിയുറപ്പിച്ച ബംഗ്ലാദേശിനെതിരായ മത്സരത്തിൽ താരങ്ങളുടെ പ്രകടനത്തോടൊപ്പം തന്നെ ആരാധകർ നെഞ്ചിലേറ്റിയ മുഖമായിരുന്നു ചാരുലത പട്ടേലിന്റേത്. ഇന്ത്യയുടെ ഓരോ മുന്നേറ്റവും ഗ്യാലറിയിൽ ആഘോഷമാക്കിയ 87കാരി . ഒരുപക്ഷെ ഇന്ത്യയുടെ വിജയം ഇത്രത്തോളം ആഗ്രഹിച്ച, ആഘോഷിച്ച ആരാധകർ വളരെ കുറവായിരിക്കും. മത്സര ശേഷം ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെയും മത്സരത്തിന്റെ താരം രോഹിത് ശർമ്മയെയും നേരിൽ കാണുകയും അനുഗ്രഹിക്കുകയും ചെയ്തു സൂപ്പർ ദാദി എന്ന് സോഷ്യൽ മീഡിയ വിളിക്കുന്ന ചാരുലത പട്ടേൽ.
Also would like to thank all our fans for all the love & support & especially Charulata Patel ji. She's 87 and probably one of the most passionate & dedicated fans I've ever seen. Age is just a number, passion takes you leaps & bounds. With her blessings, on to the next one. pic.twitter.com/XHII8zw1F2
— Virat Kohli (@imVkohli) July 2, 2019
പ്രായത്തിന്റെ അടയാളങ്ങൾ ചർമ്മത്തിൽ വീണിരുന്നെങ്കിലും ആവേശത്തിനും ആഹ്ലാദത്തിനും ഒട്ടും കുറവുണ്ടായിരുന്നില്ല സൂപ്പർ ദാദിക്ക്. ക്രിക്കറ്റ് അത്രത്തോളം ആസ്വദിക്കുകയും ആഘോഷിക്കുകയുമായിരുന്നു ഇവർ. ചുങ്ങി ചുളുങ്ങിയ മുഖത്ത് ത്രിവർണ പതക വരച്ച് വെവുസ്വോല ഊതി കളിയുടെ ഓരോ നിമിഷവും ആഘോഷിച്ച ആ അമ്മൂമ്മ ആരാണെന്നറിയാനുള്ള ശ്രമത്തിലായിരുന്നു ആരാധകരും ക്രിക്കറ്റ് ലോകവും. ഒടുവിൽ കണ്ടെത്തി, അടുത്തറിഞ്ഞപ്പോൾ ആൾ ഇന്ത്യയുടെ എക്കാലത്തെയും സ്പെഷ്യൽ ഫാനാണെന്നറിഞ്ഞു.
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കപിലിന്റെ ചെകുത്താന്മാർ 1983ൽ വിശ്വകിരീടം ഉയർത്തിയപ്പോൾ അന്ന് ഗ്യാലറിയിലുണ്ടായിരുന്ന ചാരുലത 36 വർഷങ്ങൾക്കിപ്പുറം മറ്റൊരു ലോകകപ്പ് കാണാൻ എത്തിയതായിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook