ന്യൂഡല്‍ഹി: എണ്ണമറ്റ പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച വര്‍ഷമാണ്‌ 2017. ഒരു വര്‍ഷം പിന്നിടുമ്പോഴും അതില്‍ മാറ്റമൊന്നുമില്ല എന്നല്ല, പ്രതിഷേധങ്ങളുടെ സ്വഭാവങ്ങള്‍ മാറുകയാണ് എന്നാണ് കാണുന്നത്. അത്തരത്തില്‍ തികച്ചും വ്യത്യാസമായൊരു പ്രതിഷേധത്തിനാണ് കഴിഞ്ഞ ദിവസം ഭോപാല്‍ സാക്ഷ്യംവഹിച്ചത്. തല മുണ്ഡനം ചെയ്തായിരുന്നു മധ്യപ്രദേശിലെ അദ്ധ്യാപകര്‍ പ്രതിഷേധിച്ചത്. ആവശ്യം പഴയത് തന്നെ, തുല്യവേതനം ഉറപ്പുവരുത്തുക.

പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത അദ്ധ്യാപകര്‍ സ്ത്രീ- പുരുഷ വ്യത്യാസമില്ലാതെ ഒരുപോലെ തല മുണ്ഡനം ചെയ്യുന്ന കാഴ്ചയാണ് കഴിഞ്ഞദിവസം കണ്ടത്. ‘അദ്ധ്യാപക അധികാര്‍ യാത്ര’ എന്ന പരിപാടിയുടെ ഭാഗമായാണ് പ്രതിഷേധം അരങ്ങേറിയത് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൃത്യമായ ട്രാന്‍സ്ഫര്‍ നയം, തുല്യമായ ജോലിക്ക് തുല്യമായ വേതനം എന്നിവയൊക്കെയാണ് പ്രതിഷേധക്കാര്‍ മുന്നോട്ടു വെക്കുന്ന ആവശ്യങ്ങള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ