Teachers Day 2019: Importance, History, And Significance …Happy Teachers Day: ഇന്ത്യ നാളെ അധ്യാപകദിനം ആചരിക്കുന്നു. രാജ്യത്തിന്റെ മുന്‍ രാഷ്ട്രപതി, ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചാണ് ഇന്ത്യ അധ്യാപകദിനമായി കൊണ്ടാടുന്നത്. ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിയെട്ടിലാണ് സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍ ജനിച്ചത്‌. പണ്ഡിതനും തത്വജ്ഞാനിയും ഭാരതരത്ന ജേതാവുമായ അദ്ദേഹം ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി, സ്വതന്ത്രാനന്തര ഇന്ത്യയുടെ രണ്ടാമത്തെ രാഷ്‌ട്രപതി എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചു.

Happy Teachers' Day, Teachers' Day, Happy Teachers' Day 2018, Teachers' Day 2018, Schools and colleges in India, Teachers' Day celebrations, History of Teachers' Day, Why Teachers' Day, Sarvepalli Radhakrishnan, Sarvepalli Radhakrishnan birthday, Radhakrishnan, Vice President, University of Calcutta, indian express, indian express news

ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി എന്നിവര്‍ക്കൊപ്പം ഡോ. എസ് രാധാകൃഷ്ണന്‍

Dr S Radhakrishnan’s Birthday as Teachers Day in India

തമിഴ്നാട്ടിലെ തിരുത്തണിയില്‍ ജനിച്ച എസ് രാധാകൃഷ്ണന്‍ ഫിലോസഫിയിലാണ് ബിരുദാനന്തര ബിരുദം നേടിയത്. അദ്ദേഹത്തിന്റെ ആദ്യ പുസ്തകമായ ‘ദി ഫിലോസഫി ഓഫ് രവീന്ദ്രനാഥ ടാഗോർ’ (1971 ൽ പുറത്തിറങ്ങിയത്) ആണ് ഇന്ത്യൻ തത്വശാസ്ത്രത്തിന് ലോകഭൂപടത്തിൽ സ്ഥാനം നേടിക്കൊടുത്തത്. ചെന്നൈ പ്രസിഡൻസി കോളേജിലും കൊൽക്കത്ത യൂണിവേഴ്സിറ്റിയിലും അധ്യാപകനായി സേവനം അനുഷ്ഠിച്ചു അദ്ദേഹം 1931 മുതൽ 1936 വരെ ആന്ധ്രപ്രദേശ് യൂണിവേഴ്സിറ്റിയിലെ വൈസ് ചാൻസിലർ ആയും പ്രവർത്തിച്ചു.

ആയിരത്തിത്തൊള്ളായിരത്തി മുപ്പതിയാറില്‍ ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോർഡ്‌ സര്‍വ്വകലാശാലയില്‍ ‘ഈസ്റ്റേൺ റിലീജിയന്‍ ആന്റ് എത്തിക്സ്‌’ എന്ന വിഷയം പഠിപ്പിക്കാൻ ക്ഷണിക്കപ്പെട്ടു.

അത്തരത്തില്‍ അക്കാദമിക പ്രഭാവം ഉള്ള ഒരു വ്യക്തിയുടെ, രാഷ്ട്രതന്ത്രജ്ഞന്റെ ജന്മദിനമാണ് ഇന്ത്യയില്‍ അധ്യാപാക ദിനമായി ആചരിക്കുന്നത്. ഇന്ത്യയില്‍ സെപ്റ്റംബര്‍ അഞ്ചിന് അധ്യാപകദിനം ആഘോഷിക്കുമ്പോള്‍ ലോകത്തെ ബാക്കിയിടങ്ങളില്‍ ഒക്ടോബര്‍ അഞ്ചിനാണ് അധ്യാപകദിനം.

ആയിരത്തിത്തൊള്ളായിരത്തി അറുപത്തിരണ്ടില്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായി സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടതു മുതൽ അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി രാജ്യം ആഘോഷിക്കുന്നുണ്ട്. വിദ്യാഭ്യാസമേഖലയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി ആചരിച്ചു തുടങ്ങിയത്

Teachers Day 2019 Celebrations, Wishes

അധ്യാപകദിനത്തിൽ രാജ്യമെമ്പാടുമുളള വിദ്യാർത്ഥികൾ അവരുടെ അധ്യാപകരെ ആദരിക്കാറുണ്ട്. സ്കൂളുകളിലും കോളേജുകളിലും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ക്ലാസ് മുറികളിൽ കുട്ടികൾക്കായി ജീവിതം മാറ്റിവച്ച ഓരോ അധ്യാപകനെയും അധ്യാപികയെയും വിദ്യാർത്ഥികൾ ഈ ദിനം ഓർക്കുന്നു.

Read Here: Happy Teachers Day: അധ്യാപക ദിനത്തിന്റെ പ്രാധാന്യവും ചരിത്രവും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook