scorecardresearch

കൂട്ടത്തിൽ ഒരാൾ; വിദ്യാർത്ഥികളുടെ അതേ യൂണിഫോം ധരിച്ച് അധ്യാപിക, വേറിട്ട കാഴ്ച, പ്രചോദനത്തിന്റെയും

സോഷ്യൽ സയൻസിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട് 42 വയസ്സുള്ള ഈ അധ്യാപിക

സോഷ്യൽ സയൻസിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട് 42 വയസ്സുള്ള ഈ അധ്യാപിക

author-image
WebDesk
New Update
news, india news, indian express, indian express malayalam, latest news, today news

Every Monday, Inderjit Kaur steps into the school premises, not merely as a head teacher, but as a team member of her students. (Express photo)

ആഴ്‌ചയിലൊരിക്കൽ, എല്ലാ തിങ്കളാഴ്ചകളിലും, തന്റെ വിദ്യാർത്ഥികളുടെ അതേ യൂണിഫോം ധരിച്ച് ഐക്യദാർഢ്യത്തിന്റെയും പ്രചോദനത്തിന്റെയും മാതൃകയാവുകയാണ് ഒരു അധ്യാപിക. പാട്യാല ദാനാ മണ്ടിയിലെ ഗവൺമെന്റ് എലിമെന്ററി സ്‌കൂളിലെ പ്രധാന അധ്യാപികയായ ഇന്ദർജിത് കൗറാണ് തന്റെ വിദ്യാർത്ഥികളോട് താൻ അവരിലൊരാളാണെന്നും ഊന്നിപറഞ്ഞു കൊണ്ട് അവരുടെ യൂണിഫോം ധരിച്ച് വരുന്നത്.

Advertisment

അധ്യാപകരെ, പ്രത്യേകിച്ചും പ്രധാന അധ്യാപകരെ, ആധികാരികതയുള്ള വ്യക്തികളായി കാണുന്ന ഒരു സമൂഹത്തിൽ തന്റെ വിദ്യാർത്ഥികളുടെ അതേ തലത്തിൽ തന്നെ, തന്നെ പ്രതിഷ്ഠിക്കാൻ താൻ മുൻകൈയെടുത്തുവെന്ന് അവർ പറയുന്നു.

ചണ്ഡീഗഡിലെ പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സോഷ്യൽ സയൻസസിൽ ഡോക്ടറേറ്റ് (പിഎച്ച്‌ഡി) ബിരുദം നേടിയ 42 കാരിയായ അധ്യാപിക, തന്റെ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം അവരിലുള്ള വിശ്വാസം പ്രകടിപ്പിക്കുകയാണെന്ന് മനസ്സിലാക്കുന്നു.

news, india news, indian express, indian express malayalam, latest news, today news
Inderjit Kaur, head teacher at Government Elementary School, Daana Mandi of Patiala, with her students. (Express photo)
Advertisment

പരിമിതമായ വിദ്യാഭ്യാസവും വിഭവശേഷിയുമുള്ള കുടുംബങ്ങളിൽ നിന്നുള്ളവരായ നിരാലംബരായ കുട്ടികൾക്ക് പ്രതീക്ഷയുടെ വെളിച്ചമായി നിലകൊള്ളുകയാണ് ഈ സർക്കാർ സ്കൂൾ. ഇവരിൽ കുറച്ച് വിദ്യാർത്ഥികൾ കൃത്യമായ ഡ്രസ് കോഡും അച്ചടക്ക ബോധവുമില്ലാതെ സ്കൂളിൽ വന്നിരുന്നു. 'പഠനത്തിലേക്കുള്ള ആദ്യപടി അച്ചടക്കവും സ്വത്വബോധവുമാണെന്ന് ബോധ്യപ്പെട്ടു. ഈ കുട്ടികൾക്ക് സ്വത്വവും ഐക്യവും അനുഭവപ്പെടണം എന്നും തീരുമാനിച്ചു,' ഇന്ദർജീത് കൗർ പറഞ്ഞു.

നിരീക്ഷണത്തിലൂടെയും കേൾവിയിലൂടെയും അനുഭവത്തിലൂടെയും ആണ് കുട്ടികൾ പഠിക്കുന്നത് എന്ന വിശ്വാസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, തന്റെ വിദ്യാർത്ഥികളുടെ ജീവിതതത്തെ മാറ്റിമറിക്കാൻ സാധ്യതയുള്ള ഒരു തീരുമാനമെടുത്തു. സ്കൂൾ യൂണിഫോം ടീച്ചറും ധരിക്കാൻ തുടങ്ങി. എല്ലാ തിങ്കളാഴ്ചയും, ഒരു പ്രധാന അധ്യാപികയായി മാത്രമല്ല, വിദ്യാർത്ഥികളുടെ ഒരു ടീമംഗമായി സ്കൂൾ വളപ്പിലേക്ക് ച്ചർ എത്തും.

'ഞാൻ എന്തിനാണ് യൂണിഫോം ധരിക്കുന്നതെന്ന് വിദ്യാർത്ഥികൾ എന്നോട് ചോദിക്കുമ്പോൾ, നമ്മൾ ഒരു ടീമാണെന്നും ഒരു ടീം അതിന്റെ ശക്തി പ്രകടിപ്പിക്കാൻ ഒരേ നിറങ്ങളാണ് ധരിക്കേണ്ടത് എന്നും ഞാൻ അവരോട് പറയും,' കൗർ പറഞ്ഞു.

'എന്റെ ഭർത്താവ് എന്ത് പറയും എന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു, പക്ഷേ അദ്ദേഹത്തിന്റെ പ്രോത്സാഹനം എന്റെ ശക്തിയായി മാറുകയായിരുന്നു,' അവൾ കൂട്ടിച്ചേർത്തു.

“ഞാൻ യൂണിഫോം ധരിക്കാൻ തുടങ്ങിയത് മുതൽ, വിദ്യാർത്ഥികൾ അവരുടെ ചിന്തകളും ആശയങ്ങളും കൂടുതൽ തുറന്ന് പറയാൻ തുടങ്ങി. സമത്വത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമായി മാറിയിരിക്കുന്നു ഈ യൂണിഫോം,” അവർ പറയുന്നു.

Teachers

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: