Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

വിവാഹാഭ്യർത്ഥന നിരസിച്ചതിന് യുവാവ് അധ്യാപികയെ വെട്ടിക്കൊന്നു

രമ്യയെ വിവാഹം ചെയ്ത് നല്‍കാന്‍ നേരത്തെ രാജശേഖര്‍ രമ്യയുടെ മാതാപിതാക്കളോടും ആവശ്യപ്പെട്ടിരുന്നു

ചെന്നൈ: തമിഴ്നാട്ടിൽ അധ്യാപികയെ യുവാവ് ക്ലാസ് മുറിയിൽ കയറി വെട്ടിക്കൊന്നു. വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് രമ്യ (22)യെ രാജശേഖർ കൊല്ലപ്പെടുത്തിയത്. ഗൂഡല്ലൂർ ജില്ലയിലെ കുറിഞ്ഞിപടിയിൽ ഒരു സ്വകാര്യ സ്കൂൾ അധ്യാപികയായിരുന്ന രമ്യ.

ഇന്ന് രാവിലെ 8.30നായിരുന്നു സംഭവം. കോളേജ് കാലം മുതല്‍ രമ്യയെ പരിചയമുണ്ടായിരുന്ന രാജശേഖർ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ രമ്യ ഇത് നിരസിക്കുകയായിരുന്നു. രമ്യയെ വിവാഹം ചെയ്ത് നല്‍കാന്‍ നേരത്തെ രാജശേഖര്‍ രമ്യയുടെ മാതാപിതാക്കളോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് അവര്‍ നിഷേധിച്ചു. ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

രമ്യ സ്കൂളിൽ വരുന്ന സമയം അറിയാമായിരുന്ന രാജശേഖർ ഇന്ന് ക്ലാസ് മുറിയിലെത്തുകയും വീണ്ടും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ വീണ്ടും രമ്യ എതിർത്തതോടെ കൈയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ഇയാൾ വെട്ടുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

രാജശേഖർ ഒളിവിലാണ്. കൊലപാതകത്തിന് ശേഷം താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് രാജശേഖര്‍ സഹോദരിക്ക് മെസേജ് അയച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Teacher killed in school near cuddalore

Next Story
ഇനിയും ഭീകരവാദത്തെ സഹായിച്ചാല്‍ കരിമ്പട്ടികയില്‍; വായ്പ കിട്ടാന്‍ പാക്കിസ്ഥാന്‍ വലയും
The moderation of comments is automated and not cleared manually by malayalam.indianexpress.com