വിവാഹശേഷമുള്ള പ്രണയം കുട്ടികളെ ‘വഴിതെറ്റിക്കും ‘ എന്നാരോപിച്ചു അധ്യാപകാരായ ദമ്പതികളെ ജോലിയിൽ നിന്നും പുറത്താക്കി.വിവാഹ ദിവസം തന്നെയാണ് വധൂ വരന്മാരായ താരിഖ് ഭട്ടിനും, സുമയ്യ ബഷിറിനും പിരിച്ചു വിടൽ നോട്ടീസ് ലഭിച്ചത്.

കശ്മീരിലെ പുൽവാമ ജില്ലയിലുള്ള മുസ്ലിം എഡ്യൂക്കേഷൻ ഇൻസ്റ്റിട്യൂട്ടിൽ ആയിരുന്നു ഇരുവരും അധ്യാപകരായി ജോലി ചെയ്തിരുന്നത്. താരിഖ് ആൺകുട്ടികളുടെ വിഭാഗത്തിലും,സുമയ്യ പെൺകുട്ടികളുടെ വിഭാഗത്തിലും.വിവാഹത്തിന് മുൻപേ ഇരുവരും പ്രണയത്തിലായിരുന്നു എന്നാണു സ്‌കൂൾ അധികൃതരുടെ നിലപാട്. “ഇരുവരും പ്രണയബദ്ധരായിരുന്നു. വിവാഹ ശേഷവുംസ്‌കൂളിലെത്തി ഇവർ തുടരുന്ന പ്രണയം വിദ്യാർത്ഥികളെ വഴി തെറ്റിക്കും ” സ്‌കൂൾ ചെയർമാനായ ബഷീർ മസൂദ് പി ടി ഐ യോ ട് പറഞ്ഞു. പ്രിൻ സിപൽ സംഭവത്തെക്കുറിച്ചു പ്രതികരിക്കാൻ തയ്യാറായില്ല . എങ്കിലും വിവാഹിതരായ അധ്യാപക ദമ്പതികളുടെ പ്രണയം സ്‌കൂളിലുള്ള രണ്ടായിരം വിദ്യാർത്ഥികളെയും,ഇരുനൂറോളം ജീവനക്കാരെയും ബാധിക്കും എന്നാണു അധികൃതരുടെ നിലപാട്.

നവംബർ 30ന് ആയിരുന്നു ഇവരുടെ വിവാഹം. എന്നാൽ വിവാഹത്തിന് മുൻപ് തങ്ങൾ പ്രണയത്തി ലായിരുന്നു എന്ന ആരോപണം ഇരുവരും നിക്ഷേധിക്കുന്നു. കുടുംബാംഗങ്ങൾ ആലോചിച്ചു ഉറപ്പിച്ച വിവാഹമാണ് തങ്ങളുടേതെന്ന് ഇവർ ആണയിടുന്നു. വിവാഹം ഉറപ്പിച്ച ശേഷം സുമയ്യ തന്റെ സഹപ്രവത്തകർക്കായി ഒരു പാർട്ടി നടത്തിയിരുന്നു. പ്രേമ വിവാഹം ആയിരുന്നെങ്കിൽ ഇത്തരമൊരു വിവാഹ നിശ്ച പാർട്ടി നൽകേണ്ട കാര്യമില്ലല്ലോ എന്ന് സുമയ ചോദിക്കുന്നു .

ഏക പക്ഷീയമായാണ് സ്‌കൂൾ മാനേജ്‌മന്റ് തങ്ങളെ പുറത്താക്കിയത് എന്ന് താരിഖ് ആരോപിക്കുന്നു.
തങ്ങളുടെ ഭാഗം ന്യായീകരിക്കാനോ അത് കേൾക്കാനോ അധികൃതർ തയ്യാറവുന്നില്ല എന്നും താരിഖ് കുറ്റപ്പെടുത്തി. വിവാഹത്തിന് ഒരു മാസം മുൻപേ തന്നെ ലീവിന് അപേക്ഷിച്ചിരുന്നു എന്നും ഇത് ആധികൃതർ നൽകുകയും ചെയ്തിരുന്നതായി ഇവർ അറിയിച്ചു .പ്രേമത്തിലായിരുന്നു എന്ന കള്ളക്കഥ ഉണ്ടാക്കി മാനേജ്‌മന്റ് തങ്ങളെ കരിവാരി തേക്കുകയാണെന്നും ഇരുവരും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ