ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുളള സമയ പരിധി നീട്ടി

ജൂലൈ 31 നും ഒക്ടോബർ 31 നും സമർപ്പിക്കേണ്ട നികുതി റിട്ടേൺ നവംബർ 30 നകം നൽകിയാൽ മതി

income tax, ആദായനികുതി, income tax department, ആദായനികുതി വകുപ്പ്, income tax returns, ആദായനികുതി റിട്ടേണ്‍, income tax return filing, ആദായനികുതി റിട്ടേണ്‍ ഫയലിങ്, income tax return filing last date, ആദായനികുതി റിട്ടേണ്‍ ഫയലിങ് അവസാന തിയതി, malayalam news, news malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, വാര്‍ത്തകള്‍ മലയാളത്തില്‍, kerala news headlines, കേരള വാര്‍ത്തകള്‍, latest news, പുതിയ വാര്‍ത്തകള്‍, katest malayalam news, പുതിയ മലയാളം വാര്‍ത്തകള്‍, indian express malayalam, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: ടിഡിഎസ്, ടിസിഎസ് നിരക്കുകൾ 25 ശതമാനം കുറച്ചു. നാളെ മുതൽ പ്രാബല്യത്തിൽ വരും. 2021 മാർച്ച് 31വരെയാണ് ബാധകമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാടക, പലിശ, ഫീസുകൾ, കമ്മീഷൻ, കരാർ തുക തുടങ്ങിയവയിലാണ് ടിഡിഎസ് ഇളവ്. ടിഡിഎസ്, ടിസിഎസ് നിരക്ക് കുറയ്ക്കുന്നതിലൂടെ 50,000 കോടി രൂപയുടെ നേട്ടം നേരിട്ട് ജനങ്ങള്‍ക്ക് ലഭിക്കും.

2019-20 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുളള സമയ പരിധി നവംബർ 30 വരെ നീട്ടി. ജൂലൈ 31 നും ഒക്ടോബർ 31 നും സമർപ്പിക്കേണ്ട നികുതി റിട്ടേൺ നവംബർ 30 നകം നൽകിയാൽ മതി. ടാക്സ് ഓഡിറ്റിന് ഒക്ടോബർ 31 വരെ സാവകാശം അനുവദിച്ചു. വിവാദ് സെ വിശ്വാസ് പദ്ധതി പ്രകാരം തുക അടയ്‌ക്കേണ്ട തിയതി ഡിസംബര്‍ 31 വരെ നീട്ടി.

Read Also: വരുമാന നികുതിദായകര്‍ക്ക് 18,000 കോടി രൂപയുടെ ആനുകൂല്യം; ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് വിശദാംശങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ വിശദാംശങ്ങളാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വിശദീകരിച്ചത്. 15 നടപടികളാണ് മന്ത്രി പ്രഖ്യാപിച്ചത്. വരുമാന നികുതി അടയ്ക്കുന്നവര്‍ക്ക് 18,000 കോടി തിരിച്ചുനല്‍കുമെന്നും ഇത് 14 ലക്ഷം നികുതിദായകര്‍ക്ക് നേട്ടമാകുമെന്നും മന്ത്രി പറഞ്ഞു.

വ്യവസായ രംഗത്ത് ചെറുകിട കമ്പനികള്‍ അടക്കമുള്ളവയ്ക്ക്‌ ജാമ്യമില്ലാതെ മൂന്ന് ലക്ഷം കോടി രൂപ വായ്പയായി നല്‍കും. കോവിഡ്-19 മൂലം പ്രവര്‍ത്തനവും വരുമാനവും നിലച്ച കമ്പനികള്‍ക്ക് പുനരുജ്ജീവനത്തിനുള്ള നടപടിയാണ് മന്ത്രി പ്രഖ്യാപിച്ചത്. 45 ലക്ഷം എംഎസ്എംഇ യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനം പുനരാരംഭിക്കാനും തൊഴില്‍ സംരക്ഷിക്കാനും ഇതിലൂടെ കഴിയുമെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. വായ്പാ കാലവധി നാലുവര്‍ഷവും ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയവും. 100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാനങ്ങള്‍ക്കാണ് വായ്പ.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Tds tcs rates reduced date for filing income tax return extended

Next Story
വരുമാന നികുതിദായകര്‍ക്ക് 18,000 കോടി രൂപയുടെ ആനുകൂല്യം; ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് വിശദാംശങ്ങള്‍nirmala sitharaman press conference, നിര്‍മ്മല സീതാരാമന്‍, nirmala sitharaman press conference, ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് പത്രസമ്മേളനം, live, nirmala sitharaman economic package, nirmala sitharaman economic package announcement, nirmala sitharaman press conference live updates, nirmala sitharaman press conference updates, nirmala sitharaman press conference today, nirmala sitharaman press meet today, economic package, economic package details, india economic package
The moderation of comments is automated and not cleared manually by malayalam.indianexpress.com