ന്യൂഡൽഹി: ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ തെലുങ്കുദേശം പാർട്ടി എൻഡിഎ സഖ്യം വിടുന്നു. പാർട്ടിയുടെ രണ്ട് കേന്ദ്രമന്ത്രിമാർ ഇന്ന് രാജിവയ്ക്കും. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകണമെന്ന ആവശ്യം തളളിയതിനെ തുടർന്നാണ് തീരുമാനം. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന പാ​ർ​ട്ടി​യോ​ഗ​ത്തി​ലാ​ണ് സു​പ്ര​ധാ​ന തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

കേ​ന്ദ്രം ആ​ന്ധ്ര​യോ​ട് ചി​റ്റ​മ്മ ന​യ​മാ​ണ് പു​ല​ർ​ത്തു​ന്ന​തെ​ന്നാണ് തെലുങ്ക്ദേശം പാർട്ടിയുടെ ആരോപണം. ആ​ന്ധ്ര​യ്ക്കു പ്ര​ത്യേ​ക പ​ദ​വി ന​ൽ​കാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്ര​ധ​ന​മ​ന്ത്രി അ​രു​ൺ ജെ​യ്‌റ്റ്‌ലി കഴിഞ്ഞ ദിവസം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ‘വൈ​കാ​രി​ക വി​ക്ഷോ​ഭ​ങ്ങ​ള’​ല്ല കേ​ന്ദ്ര സ​ഹാ​യ​ത്തി​ന്‍റെ തോ​തു നി​ശ്ച​യി​ക്കു​ന്ന​തെ​ന്നും ജെ​യ്റ്റ്‍​ലി തുറന്ന് പറഞ്ഞിരുന്നു.

​എന്നാ​ൽ ഇ​തു​ വെ​റും ഭ​യ​പ്പെ​ടു​ത്ത​ൽ മാ​ത്ര​മാ​ണെ​ന്നാ​ണ് ബി​ജെ​പി ക്യാ​മ്പി​ന്‍റെ ക​ണ​ക്കു​കൂട്ടൽ.​

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook