വിശാഖപട്ടണം: ആന്ധ്രപ്രദേശില്‍ തെലുങ്കുദേശം പാര്‍ട്ടിയുടെ എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റ് മരിച്ചു. ടിഡിപി എംഎല്‍എ കിഡാരി സര്‍വേശ്വര റാവു, മുന്‍ എംഎല്‍എ സിവേരി സോമ എന്നിവരാണ് കൊല്ലപ്പെട്ടത്. നക്സലുകളാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വിശാഖപട്ടണത്ത് ഒരു പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ദുമ്പ്രിഗുഡയില് വച്ച് ഇവരുടെ വാഹനം ഒരു സംഘം തടയുകയായിരുന്നുവെന്നാണ് വിവരം. ഇരുവരേയും പോയിന്റ് ബ്ലാങ്കില്‍ വെടിവച്ച് കൊന്ന ശേഷം ഡ്രൈവറെ വെറുതെ വിടുകയായിരുന്നു. വിശാഖപട്ടണത്ത് നിന്നും 125 കി.മി. അകലെ തുതംഗി ഗ്രാമത്തില്‍ വച്ചാണ് കൊലപാതകം നടന്നത്.